സെർജിയോ അഗ്യൂറോ വിരമിക്കുന്നു ?
text_fieldsബാഴ്സലോണ: അർജന്‍റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോ വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് അഗ്യൂറോ കളിക്കളത്തിൽ നിന്നും മാറിനിൽക്കുമെന്നാണ് കാറ്റലൻ റേഡിയോ സ്റ്റേഷൻ റിപ്പോർട്ട്. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് അഗ്യൂറോ പരിശോധനക്ക് വിധേയനായിരുന്നു. പരിശോധനകൾക്ക് ശേഷം നിലവിൽ അഗ്യൂറോ കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന ഉപദേശം ഡോക്ടർമാർ നൽകിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം ആൽവ്സിനെതിരായ ബാഴ്സലോണയുടെ മത്സരത്തിന്‍റെ 42ാം മിനിറ്റിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അഗ്യൂറോയെ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ അഗ്യൂറോ എതിർ താരവുമായി കൂട്ടിയിടിച്ച് പെനാൽറ്റി ബോക്സിൽ വീഴുകയായിരുന്നു.
ഇതിന് പിന്നാലെ അടുത്ത മൂന്ന് മാസത്തേക്ക് അഗ്യൂറോ കളിക്കളത്തിലുണ്ടാവില്ലെന്ന് പ്രസ്താവന ബാഴ്സലോണ പുറത്തിറക്കിയിരിക്കുന്നു. പിന്നീട് തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയറിയിച്ച് അഗ്യൂറോ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിരമിക്കുന്നുവെന്ന വാർത്തകളും പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.