അഗ്യൂറോ സിറ്റി വിടുന്നു
text_fieldsമാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾമെഷീൻ സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നു. 10 വർഷമായി സിറ്റിയുടെ മുൻനിരയിലെ പടനായകനായ അർജൻറീന താരം ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്നാണ് അറിയിച്ചത്. 2011-12 സീസണിൽ അത്ലറ്റികോ മഡ്രിഡിൽനിന്നു സിറ്റിയിലെത്തിയ താരം ഒരു പതിറ്റാണ്ട് കാലംകൊണ്ട് ക്ലബിെൻറ ഒന്നാം നമ്പർ ഗോൾസ്കോററായി മാറി. അബൂദബി യുനൈറ്റഡ് ഗ്രൂപ്പിനു കീഴിൽ സിറ്റി യൂറോപ്പിലെ മുൻനിര ക്ലബായി വളർന്നപ്പോൾ അഗ്യൂറോയായിരുന്നു പ്രധാന താരം. നാല് പ്രീമിയർ ലീഗ് ഉൾപ്പെടെ സിറ്റിയുടെ നല്ലകാലത്തിൽ ടീമിെൻറ നെടുനായകനായി. എന്നാൽ, സമീപകാലത്തായി പരിക്ക് വലച്ചതോടെ െപ്ലയിങ് ഇലവനിൽ സ്ഥാനം നഷ്ടമായിത്തുടങ്ങി.
ഈ സീസണിൽ 14 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. 2020 ജനുവരിയിലെ ഗോളിനുശേഷം പ്രീമിയർ ലീഗിൽ അഗ്യൂറോയുടെ ആദ്യ ഗോളിനായി ഇക്കഴിഞ്ഞ മാർച്ച് 14 വരെ കാത്തിരിക്കേണ്ടിവന്നു. പരിക്ക് വലച്ചതോടെ, സിറ്റിയുടെ മുൻനിരയിൽ സ്ഥാനം നഷ്ടമായ താരം 32ാം വയസ്സിലാണ് പ്രിയപ്പെട്ട ക്ലബ് വിടാനൊരുങ്ങുന്നത്. നാട്ടിലേക്കു മടങ്ങി ആദ്യകാല ക്ലബായ ഇൻഡിപെൻഡൻറിലൂടെ കരിയർ അവസാനിപ്പിക്കാനുള്ള മോഹം അഗ്യൂറോ നേരേത്ത പങ്കുവെച്ചിരുന്നു.
271 മത്സരങ്ങളിൽ 181 ഗോൾ നേടി. സിറ്റിയുടെ എക്കാലത്തെയും ഇതിഹാസങ്ങളുടെ നിരയിലാണ് അഗ്യൂറോയുടെ ഇടമെന്ന് ക്ലബ് ചെയർമാൻ ഖൽദുൻ അൽ മുബാറക് പറഞ്ഞു. ഡേവിഡ് സിൽവ, വിൻസെൻറ് കംപനി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഗ്യൂറോയുടെയും പ്രതിമ നിർമിച്ച് ആദരവൊരുക്കാനുള്ള തീരുമാനത്തിലാണ് ക്ലബ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.