മെസ്സി ബാഴ്സയിൽ തുടരുമെന്നതിെൻറ സൂചനയാണോ അഗ്യൂറോയുടെ വരവ്?
text_fieldsബാഴ്സലോണ: കാറ്റലൻ ക്ലബായ ബാഴ്സലോണയിൽ അർജൻറീന നായകൻ ലയണൽ മെസ്സിയുടെ കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാസമാണ് ശേഷിക്കുന്നത്. ഇതിനിടെയാണ് ദേശീയ ടീമിലെ സഹതാരം കുടിയായ സെർജിയോ അഗ്യൂറോ മഞ്ചസ്റ്റർ സിറ്റിയിൽ നിന്നും നൂകാംപിലെത്തിയത്. എന്നാൽ ഈ നീക്കത്തെ വളരെ പോസിറ്റീവായാണ് ചിലർ വിലയിരുത്തുന്നത്. അഗ്യൂറോയുടെ വരവോടെ മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നാണ് അവർ അവകാശപ്പെടുന്നത്.
കഴിഞ്ഞ സീസണിൽ ബാഴ്‌സ വിടാൻ ഒരുങ്ങിയ മെസ്സിയെ പല വമ്പൻ യൂറോപ്യൻ ക്ലബുകളും നോട്ടമിട്ടിരുന്നു. എന്നിരുന്നാലും തെൻറ ഭാവി സംബന്ധിച്ച് മെസ്സി ഒരു അവസാന തീരുമാനം കൈകൊണ്ടിരുന്നില്ല. ക്ലബ് മാനേജ്മെൻറുമായുണ്ടായ ഉരസലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ടീം നിറം മങ്ങുന്നതുമെല്ലാം മെസ്സിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ അഗ്യൂറോയുടെ വരവ് മെസ്സിയെ കാറ്റലോണിയയിൽ പിടിച്ചു നിർത്തും.
'തീർച്ചയായും മെസ്സിക്കൊപ്പം കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ലിയോക്ക് എന്ത് സംഭവിക്കും എന്നത് അവനും ക്ലബും എടുക്കുന്ന തീരുമാനമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് അഭിമാനമാണ്. ഞാൻ അദ്ദേഹത്തോടൊപ്പം ദേശീയ ടീമിൽ കളിച്ചു. അദ്ദേഹം ഇവിടെ നിൽക്കുകയാണെങ്കിൽ, അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നു, ക്ലബിനായി ഞങ്ങളുടെ പരമാവധി നൽകാൻ ഞങ്ങൾ ശ്രമിക്കും'-അഗ്യൂറോ പറഞ്ഞു.
'രണ്ട് വിഷയങ്ങളും ഒറ്റപ്പെട്ടതാണ്. എന്നാൽ മെസ്സി നിലവിലെ കരാറിനപ്പുറം ക്ലബിൽ തുടരണമെന്ന് ബാഴ്‌സ ആഗ്രഹിക്കുന്നത്'-മെസ്സിയെ ബോധ്യപ്പെടുത്താനുള്ള നീക്കമാണോ അഗ്യൂറോയെ ടീമിലെത്തിച്ചതെന്ന ചോദ്യത്തിന് ക്ലബ് പ്രസിഡൻറ് ജോവാൻ ലപോർട്ട മറുപടി പറഞ്ഞു. മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്നും ലപോർട്ട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.