വന്മതിൽ ഇല്ലാതെ സ്പെയിൻ
text_fieldsമഡ്രിഡ്: ഇതിഹാസ താരം സെർജിയോ റാമോസിന് ഇടമില്ലാതെ സ്പെയിനിെൻറ യൂറോകപ്പ് ടീം. പരിക്ക് കാരണം ക്ലബ് സീസണിലെ പകുതിയിലേറെ മത്സരങ്ങൾ നഷ്ടമായ റാമോസ്, 2004ന് ശേഷം ഇതാദ്യമായാണ് പ്രധാന ടൂർണമെൻറിനുള്ള ദേശീയടീമിൽനിന്ന് പുറത്താവുന്നത്. ഒരു ലോകകപ്പ്, രണ്ട് യൂറോകപ്പ് കിരീടവിജയങ്ങളിൽ നിർണായക പങ്കുവഹിച്ച് സ്പെയിനിെൻറ പ്രതിരോധ മതിലിെൻറ അഭാവത്തിൽ എറിക് ഗാർഷ്യ, ഡിഗോ ലോറെൻറ, പൗ ടോറസ് എന്നിവരെയാണ് കോച്ച് ലൂയി എൻറിക്വെ സെൻട്രൽ ഡിഫൻഡർമാരായി ടീമിലേക്ക് പരിഗണിച്ചത്.
റാമോസിനെ കൂടി ഒഴിവാക്കിയതോടെ, യൂേറാകപ്പ് ടീമിൽ പേരിനുപോലും റയൽമഡ്രിഡ് താരങ്ങളില്ലാതായി. 'ഏറ്റവും വിഷമകരമായ തീരുമാനമായിരുന്നു റാമോസിനെ ഒഴിവാക്കുകയെന്നത്്. കഴിഞ്ഞ ദിവസം അദ്ദേഹവുമായി സംസാരിച്ചു. കോച്ചെന്നനിലയിൽ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കുകയാണ് എെൻറ ദൗത്യം' -കോച്ച് എൻറിക്വെ പറഞ്ഞു. കാൽമുട്ടിലെ പരിക്കിനെ തുടർന്ന് സീസണിൽ ഏറെ നാളും പുറത്തിരുന്ന റാമോസ്, 15 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
സ്പെയിൻ ടീം
ഗോൾകീപ്പർ: ഉനായ് സിമോ
ൺ, ഡേവിഡ് ഡിയ, റോബർട് സാഞ്ചസ്.
പ്രതിരോധം: ജോസ് ഗയ, ജോർഡി ആൽബ, പൗ ടോറസ്, അയ്മറിക് ലപോർടെ, എറിക് ഗാർഷ്യ, ഡീഗോ ലോറെൻറ, സെസാർ അസ്പിലിക്യൂറ്റ.
മധ്യനിര: സെർജിയോ ബുസ്ക്വറ്റ്സ്, റോഡ്രി, പെഡ്രി, തിയാഗോ, ഫാബിയൻ. മാർകോ
സ് ലോറെൻറ
ഫോർവേഡ്: ഡാനി ഒൽമോ, മികൽ ഒയർസബാൽ, അൽവാരോ മൊറാറ്റ, ജെറാഡ് മൊറിനോ, ഫെറാൻ ടോറസ്, അഡമ ട്രാവർ, പാേബ്ലാ സറാബിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.