ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പരിശീലകൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്
text_fieldsഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ടീം പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേർപ്പെടുത്തി. റഫറിമാരെ വിമർശിച്ചതിന് ഒരു മത്സരത്തിൽനിന്ന് വിലക്കും 50,000 രൂപ പിഴയും ചുമത്തി.
ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്‍.സിക്കെതിരായ മത്സരശേഷമാണ് വുക്കൊമനോവിച്ച് റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാർത്തസമ്മേളനത്തിൽ വുക്കൊമനോവിച്ച് പറഞ്ഞത്.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഈ മാസം 14ന് പഞ്ചാബ് എഫ്‍.സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. മത്സര ദിവസം ടീമിനൊപ്പം ചേരാനുമാകില്ല. ബ്ലാസ്റ്റേഴ്സ്-ചെന്നൈ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരെയും ചെന്നൈയിൻ നേടിയ രണ്ടാം ഗോൾ അനുവദിച്ചതിനെതിരെയുമാണ് വുക്കൊമനോവിച്ച് വിമർശനം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.