Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഏഴു​ വിദേശ താരങ്ങളെയും...

ഏഴു​ വിദേശ താരങ്ങളെയും പ്രഖ്യാപിച്ചു; ബ്ലാസ്​റ്റേഴ്​സ്​ തയാർ

text_fields
bookmark_border
ഏഴു​ വിദേശ താരങ്ങളെയും പ്രഖ്യാപിച്ചു; ബ്ലാസ്​റ്റേഴ്​സ്​ തയാർ
cancel

കോഴിക്കോട്​: ഏ​ഴാമത്തെയും വിദേശ താരത്തെ പ്രഖ്യാപിച്ച്​ പുതു സീസണിന്​ സജ്ജമായി കേരള ബ്ലാസ്​റ്റേഴ്​സ്​.

ടീമിലെ ഏഷ്യൻ ക്വാേട്ടയിലേക്ക്​ ആസ്​ട്രേലിയൻ മുന്നേറ്റതാരം ജോർദൻ മുറെയെ സ്വന്തമാക്കിയാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ വിദേശ റിക്രൂട്ട്​മെൻറ്​ പൂർത്തിയാക്കിയത്​. ശേഷിച്ച ആറു പേരെയും നേര​ത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ​

പലരും ഇതിനകം ഗോവയിലെത്തി ക്വാറൻറീനിൽ പ്രവേശിച്ചു. കോച്ച്​ കിബു വികുന ക്വാറൻറീൻ കഴിഞ്ഞ്​ ഞായറാഴ്​ച ടീമിനൊപ്പം ചേർന്നു.


-
ജോർദൻ മുറെ -സ്​ട്രൈക്കർ (ആസ്​​ട്രേലിയ)

നാഷനല്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന വോലോൻങ്കോങ് വോള്‍വ്‌സിലൂടെ സീനിയർ കരിയർ തുടങ്ങിയ മുറെ 'എ' ലീഗ്​ ക്ലബായ സെൻട്രൽ കോസ്​റ്റ്​ മറിനേഴ്​സിൽനിന്നാണ്​ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​.

-ഫകുൻഡോ പെരേര -മധ്യനിര/സ്​ട്രൈക്കർ (അർജൻറീന)

33 വയസ്സ്​. ലാറ്റിനമേരിക്കയിലും യൂറോപ്പിലും പരിചയസമ്പത്തുള്ള ഫകുൻഡോ സൈപ്രസിലെ അപോളനിൽ നിന്നാണ്​ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​. അറ്റാക്കിങ്​ മിഡ്​ഫീൽഡറും സെക്കൻഡറി സ്​ട്രൈക്കറും വിങ്ങറുമായി കളിക്കാൻ മിടുക്കൻ.

- ബകാരി കോനെ -സെൻറർ ബാക്ക്​ (ബുർകിനഫാസോ)

മുൻ ലിയോൺ താരമായ 32കാരനാവും സീസണിൽ ബ്ലാസ്​റ്റേഴ്​സി​െൻറ വന്മതിൽ. യൂറോപ്പി​ൽ മികച്ച ക്ലബുകൾക്കൊപ്പമുള്ള പരിചയസമ്പത്ത്​ മികവാകും. ആറടി രണ്ടിഞ്ച്​ ഉയരം.

-ഗാരി ഹൂപ്പർ - ഫോർവേഡ്​ (ഇംഗ്ലണ്ട്​)

മുൻ പ്രീമിയർ ലീഗ്​ താരമായ 32കാരൻ ഹൂപ്പറാവും ബ്ലാസ്​റ്റേഴ്​സി​െൻറ സീസണിലെ ഗോളടിയ​ന്ത്രം. സെൽറ്റിക്കിലും നോർവിചിലും ഷെഫീൽഡിലുമായി തിളങ്ങിയ താരം മികച്ച ഫിനിഷറാണ്​. പെനാൽറ്റി ബോക്​സ്​ സ്​ട്രൈക്കർ എന്ന​ വിളിപ്പേരുണ്ട്​.

-സെർജിയോ സിഡോഞ്ച -മിഡ്​ഫീൽഡർ (സ്​​െപയിൻ)

ബ്ലാസ്​റ്റേഴ്​സ്​ നിലനിർത്തിയ ഏക വിദേശ താരം. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ മികച്ച പ്രകടനമായിരുന്നു. ഇക്കുറി 30കാരനായ സ്​പാനിഷ്​ താരത്തിൽനിന്ന്​ ക്ലബ്​ കൂടുതൽ സംഭാവന പ്രതീക്ഷിക്കുന്നു.

-വിസെ​െൻറ ഗോമസ്​ - മധ്യനിര (സ്​പെയിൻ)

ഡിഫൻസിവ്​ മിഡ്​ഫീൽഡാണ്​ 32കാരൻ ഗോമസി​െൻറ ​പൊസിഷൻ. ലാ ലിഗ ക്ലബ്​ ലാ പാൽമസിൽ എട്ടു സീസണിൽ കളിച്ച താരം ലാ കൊറുണയിൽ നിന്നാണ്​ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​. മധ്യനിരയിൽ കളി മെയ്യാൻ മിടുക്കൻ.

- കോസ്​റ നമോയിനെസു -ലെഫ്​റ്റ്​ / സെൻറർ ബാക്ക്​ (സിംബാബ്​വെ)

കരുത്തനായ പ്രതിരോധ നിരക്കാരൻ. ചെക്ക്​ ക്ലബ്​ സ്​പാർട്ട പ്രാഗിൽ നിന്നാണ്​ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​. എതിർമുന്നേറ്റങ്ങളുടെ അന്തകനാണ്​ ഇൗ 34കാരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FCIsl 2020-21
Next Story