സെവൻസ് ഫുട്ബാൾ സീസൺ നവംബർ ഒന്ന് മുതൽ; ജില്ല സമ്മേളനം സമാപിച്ചു
text_fieldsപെരിന്തൽമണ്ണ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ 12 ാം മത് ജില്ല സമ്മേളനം സമാപിച്ചു. കോവിഡിന് ശേഷം മുടങ്ങിക്കിടന്ന സെവൻസ് ഫുട്ബാൾ സീസൺ നവംബർ ഒന്ന് മുതൽ ആരംഭിക്കാനും ലോകകപ്പ് കാലയളവിൽ ടൂർണമെന്‍റുകൾ ഒഴിവാക്കാനും തീരുമാനമായി. ജില്ലയിൽ 17 ടൂർണമെന്റുകൾക്കാണ് അപേക്ഷ ലഭിച്ചത്.
മൂന്ന് വിദേശ താരങ്ങൾക്ക് ഒരു ടീമിൽ കളിക്കാൻ അനുവാദമുണ്ട്. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് യാഷിഖ് മഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടരി സൂപ്പർ അഷറഫ് ബാവ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഖാദറലി ക്ലബ് സെക്രട്ടറി പച്ചീരി ഫാറൂഖ്, സംസ്ഥാന പ്രസിഡന്‍റ് കെ.എ. ലെനിൻ, നഗരസഭ അംഗം കെ. സുബ്രഹ്മണ്യൻ, കെ.ടി. ഹംസ, ജിംഖാന അൻവർ, പുരുഷോത്തമൻ, ടീം മാനേജ്മെന്‍റ്സ് പ്രസിഡന്‍റ് ഹബീബ്, റോയൽ മുസ്തഫ, നജീബ്, നാസർ ബാബു, ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി സലാഹുദ്ദീൻ മമ്പാട് സ്വഗതവും ട്രഷറർ റഷീദ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.