അഫ്ഗാൻ താരം ശരീഫ് മുഹമ്മദ് ഗോകുലം എഫ്.സി നായകൻ
text_fieldsകോഴിക്കോട്: പുതിയ സീസണിൽ ഗോകുലം കേരള എഫ്.സി ടീമിനെ അഫ്ഗാനിസ്താൻ മിഡ്ഫീൽഡർ ശരീഫ് മുഹമ്മദ് നയിക്കും. ഡിഫൻസീവ് മിഡ്ഫീൽഡറായ ശരീഫ് അഫ്ഗാനിസ്താൻ ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്. ഗോകുലത്തിനുവേണ്ടി 14 മത്സരങ്ങളിൽ നാല് ഗോളുകൾ നേടി. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ ട്രാവു എഫ്.സിക്കെതിരെ ഫ്രീകിക്ക് ഗോൾ നേടി ഗോകുലത്തെ മത്സരത്തിലേക്ക് തിരിച്ചുെകാണ്ടുവന്നത് ശരീഫായിരുന്നു.
റഷ്യയിൽ ജനിച്ച് വളർന്ന ശരീഫ് അൻസ്ഹി മക്കാചക്ലയിൽ റോബർട്ടോ കാർലോസ്, വില്യൻ, സാമുവൽ എറ്റു തുടങ്ങിയ താരങ്ങൾക്കൊപ്പം പന്തുതട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കളിച്ചവരിൽ ഗോകുലം നിലനിർത്തിയ ഏക വിദേശതാരമാണ് ശരീഫ്. കഴിഞ്ഞ വർഷത്തേ ആക്രമണവീര്യം ഇത്തവണയും തുടരുമെന്നും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും ശരീഫ് പറഞ്ഞു. ഐ ലീഗ് ജയിച്ച് ആരാധകർക്ക് അഭിമാനമാകാൻ ഗോകുലത്തിന് കഴിഞ്ഞു. കിരീടം നിലനിർത്തുന്നത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധാരണമായ നേതൃഗുണമുള്ള പരിചയസമ്പന്നായ താരമാണ് ശരീഫെന്ന് ഗോകുലം മുഖ്യ പരിശീലകൻ വിസൻസോ ആൽബർട്ടോ അനീസെ പറഞ്ഞു.
ഡ്യൂറാൻഡ് കപ്പിനായി ടീം ശനിയാഴ്ച െകാൽക്കത്തയിലേക്ക് പോകും. 12ന് ഗ്രൂപ് ഡിയിൽ ആർമി റെഡ് ഫുട്ബാൾ ടീമുമായാണ് നിലവിലെ ജേതാക്കളായ ഗോകുലത്തിെൻറ ആദ്യകളി. ഹൈദരാബാദ് എഫ്.സി, അസം റൈഫിൾസ് എന്നീ ടീമുകളാണ് ഡി ഗ്രൂപ്പിലുള്ളത്. നാല് ഗ്രൂപ്പുകളിലെ ജേതാക്കളും രണ്ടാം സ്ഥാനക്കാരും സെപ്റ്റംബർ 23 മുതൽ തുടങ്ങുന്ന നോക്കൗട്ട് ഘട്ടത്തിൽ കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.