വൈറലായി 'റോയൽ' ജിം; ക്രിസ്റ്റ്യാനോക്കൊപ്പം ജിമ്മിൽ പരിശീലിച്ച് ദുബൈ കിരീടവകാശി
text_fieldsശൈഖ് ഹംദാൻ ക്രിസ്റ്റ്യാനോക്കൊപ്പം ജിമ്മിൽ
ദുബൈ: യു.എ.ഇയിലെത്തിയാൽ ഒരുകായിക താരത്തിന് പോകാൻ ഒരുപാട് സ്ഥലങ്ങളുണ്ട്. എന്നാൽ പോർചുഗലിന്‍റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ തെരഞ്ഞെടുത്ത സ്ഥലം ജിംനേഷ്യമായിരുന്നു. അവിടെ ക്രിസ്റ്റ്യാനോയെ കാത്ത് ഒരു സ്പെഷ്യൽ അതിഥിയുമുണ്ടായിരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു റോണോയുടെ ആ സുഹൃത്ത്. ദുബൈയിലെ നാദ് അല്‍ ഷെബ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ജിമ്മിൽ വെച്ചാണ് ഇരുവരും ഒന്നിച്ചത്.
'നിങ്ങളെ കാണുമ്പോഴെല്ലാം സന്തോഷം ബ്രോ...' എന്ന അടിക്കുറിപ്പേടെ റോണോ ഇരുവരുമൊന്നിച്ച് ട്രെഡ്മില്ലിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി. ചിത്രം ഷെയർ ചെയ്ത ഹംദാൻ 'സുഹൃത്തേ എല്ലായ്പ്പോഴും സ്വാഗതം' എന്ന് കുറിച്ചു. ഇരുവരും വ്യായാമം ചെയ്യുന്ന ചെറുവിഡിയോയും ഹംദാൻ പങ്കുവെച്ചു.
ഈ വര്‍ഷത്തെ ദുബൈ ഇൻറര്‍നാഷനല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സ് ആന്‍ഡ് ദുബായ് ഗ്ലോബ് സോക്കർ അവാർഡ് പരിപാടിക്കായാണ് യുവൻറസ് താരം നഗരത്തിലെത്തിയത്. 'ഫിഫ ദ ബെസ്റ്റ്' പുരസ്കാര ജേതാവ് റോബര്‍ട്ട് െലവന്‍ഡോസ്‌കി, ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസിയ്യസ് എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.