സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്: ബൈചുങ് ബൂട്ടിയക്ക് വീണ്ടും തോൽവി
text_fieldsഗാങ്ടോക്ക്: സിക്കിം നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനും സിക്കിം ഡെമോക്രാറ്റിക് ഫ്രന്റ് (എസ്.ഡി.എഫ്) സ്ഥാനാർഥിയുമായ ബൈചുങ് ബൂട്ടിയക്ക് തോൽവി. ബാർഫുങ് മണ്ഡലത്തിൽ സിക്കിം ക്രാന്തി മോർച്ചയുടെ ദോർജി ബൂട്ടിയയാണ് ബൈചുങ്ങിനെ 4346 വോട്ടുകൾക്ക് തോൽപിച്ചത്. പത്ത് വർഷത്തിനിടെ വിവിധ തെരഞ്ഞെടുപ്പുകളിൽ ബൈചുങ്ങിന്റെ ആറാം തോൽവിയാണിത്.
2018ൽ ഹംരോ സിക്കിം പാർട്ടി എന്ന സ്വന്തം പാർട്ടിയുമായി രംഗത്തെത്തിയ ബൂട്ടിയ കഴിഞ്ഞ വർഷമാണ് പാർട്ടിയെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ ലയിപ്പിച്ചത്. നിലവിൽ പാർട്ടി വൈസ് പ്രസിഡന്റാണ്. നേരത്തെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡാർജീലിങ്ങിൽനിന്നും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിലിഗുരിയിൽനിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിക്കിമിലെ ഗാങ്ടോക്കിൽനിന്നും തുമേൻ ലിങ്കിയിൽനിന്നും മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. 2019ൽ ഗാങ്ടോക്കിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഫലം മറിച്ചായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.