സിമിയോണിയുടെ കരാർ 2027 വരെ നീട്ടി അത്‍ലറ്റികോ മാഡ്രിഡ്
text_fieldsമാഡ്രിഡ്: ക്ലബിനെ ഉയരങ്ങളിലെത്തിച്ച പരിശീലകൻ ഡിയേഗോ സിമിയോണിയുടെ കരാർ 2027 ജൂൺ വരെ ദീർഘിപ്പിച്ച് അത്‍ലറ്റികോ മാഡ്രിഡ്. 2011ലാണ് അർജന്റീനക്കാരൻ സ്പാനിഷ് ക്ലബിനെ പരിശീലിപ്പിക്കാനെത്തിയത്. അദ്ദേഹം എത്തിയത് മുതൽ ക്ലബ് അതിന്റെ ഏറ്റവും വിജയകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും എട്ട് കിരീടങ്ങൾ നേടാനായെന്നും ക്ലബ് അധികൃതർ പറഞ്ഞു.
53കാരനായ സിമിയോണിയുടെ ശിക്ഷണത്തിൽ രണ്ടുതവണ സ്പാനിഷ് ലാ ലിഗ, ഒരു കോപ ഡെൽറെ, രണ്ട് യൂറോപ ലീഗ്, രണ്ട് യൂറോപ്യൻ സൂപ്പർ കപ്പ്, ഒരു തവണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടങ്ങളാണ് ക്ലബ് സ്വന്തമാക്കിയത്. രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുകയും ചെയ്തു.
642 മത്സരങ്ങളിൽ 380 വിജയമാണ് അദ്ദേഹം ടീമിന് സമ്മാനിച്ചത്. ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക മത്സരങ്ങളിൽ പരിശീലിപ്പിച്ചയാളാണ് സിമിയോണി. പുതിയ കരാർ തുക സംബന്ധിച്ച വിവരങ്ങൾ ക്ലബ് വൈകാതെ പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.