ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു
text_fieldsലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസവും മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ സർ ബോബി ചാൾട്ടൻ അന്തരിച്ചു. 86 വയസ്സായിരുന്നു. 1966ൽ ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പ് നേടികൊടുക്കുന്നതിൽ ചാൾട്ടൻ നിർണായക പങ്കുവഹിച്ചു.
ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങളിൽനിന്ന് 49 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിലെ 17 വർഷം നീണ്ട കരിയറിൽ മൂന്നു തവണ ക്ലബിന് പ്രീമിയർ ലീഗ് കിരീടം നേടികൊടുത്തു. ഒരു തവണ യൂറോപ്യൻ കപ്പ്, എഫ്.എ കപ്പ് കിരീടങ്ങളും നേടി. ശനിയാഴ്ച പുലർച്ചെ ചാൾട്ടൻ സമാധാനപരമായി ലോകത്തോട് വിടപറഞ്ഞതായി അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചു.
2020 നവംബറിൽ ചാൾട്ടന് മറവിരോഗം ബാധിച്ചതായി കുടുംബം അറിയിച്ചിരുന്നു. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച, പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചാൾട്ടനെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് അനുശോചന കുറിപ്പിൽ അറിയിച്ചു. യുനൈറ്റഡിനും ഇംഗ്ലണ്ടിനും മാത്രമല്ല, ലോകത്ത് ഫുട്ബാൾ കളിക്കുന്ന ഇടങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് ആളുകൾക്ക് ബോബി ചാൾട്ടൻ ഹീറോയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.