Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊറിയൻ ക്ലാസിക്​;...

കൊറിയൻ ക്ലാസിക്​; സോക്കറൂസിനെ 2-1ന്​ തോൽപിച്ച്​ ദക്ഷിണ കൊറിയ സെമി ഫൈനലിൽ

text_fields
bookmark_border
കൊറിയൻ ക്ലാസിക്​; സോക്കറൂസിനെ 2-1ന്​ തോൽപിച്ച്​ ദക്ഷിണ കൊറിയ സെമി ഫൈനലിൽ
cancel
camera_alt

ദക്ഷിണ കൊറിയയുടെ ഗോൾ നേടിയ സൺ ഹ്യൂങ്​ മിനിൻെറ ആഹ്ലാദം

ദോഹ: ഇഞ്ചുറി ടൈം മാജിക്കിൽ കളി വീണ്ടെടുത്ത്​ വീണ്ടും കൊറിയൻ ജൈത്രയാത്ര. പ്രീക്വാർട്ടറിൽ സൗദി അറേബ്യക്കെതിരെ കണ്ട കളിയുടെ രണ്ടാം ഭാഗം തകർത്താടിയ ​ക്വാർട്ടർ ഫൈനലിൽ സോക്കറൂസിൻെറ സ്വപ്​നങ്ങൾ എക്​സ്​ട്രാ ടൈമിൽ തച്ചുടച്ച്​ ദക്ഷിണ കൊറിയ ഏഷ്യൻ കപ്പ്​ സെമി ഫൈനലിൽ.

അൽ വക്​റയിലെ അൽ ജനൂബ്​ സ്​റ്റേഡിയത്തിൽ നടന്ന ആവേശ പ്പോരാട്ടത്തിൽ 2-1നായിരുന്നു ദക്ഷിണ കൊറിയയുടെ വിജയം. 42ാം മിനിറ്റിൽ ​െ​ക്രയ്​ഗ്​ ഗുഡ്​വിൻ നേടിയ ഗോളിൽ കടിച്ചുതൂങ്ങി വിജയിക്കാനുള്ള സോക്കറൂസ്​ പ്ലാൻ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിലേക്ക്​ നീണ്ട ത്രില്ലറിൽ ദക്ഷിണ കൊറിയ പൊളിച്ചു.

പതിവു പോലെ കളി അവസാനിക്കാൻ മിനിറ്റുകളടുക്കു​േമ്പാൾ പ്രസിങ്​ ഗെയിമിൽ എതിരാളികളെ ശ്വാസം മുട്ടിച്ച സൺ ഹ്യൂങ്​ മിനും ലീ കാങ്​ ഇന്നും ഒടുവിൽ ലക്ഷ്യത്തിൽ തന്നെ ലാൻഡ്​ ചെയ്​തു. ലോങ്​ വിസിലിന്​ രണ്ടു മിനിറ്റ്​ ബാക്കിനി​ൽക്കെ ലഭിച്ച പെനാൽറ്റിയെ വലയിലാക്കി വാങ്​ ഹി ചാൻ കൊറിയയെ മത്സരത്തിലേക്​ തിരികെ കൊണ്ടു വന്നു. നിരന്തരം ബോക്​സിനുള്ളിൽ ഭീഷണി ഉയർത്തിയ നീക്കങ്ങൾ​െക്കാടുവിൽ നായകൻ സണിനെ വീഴ്​ത്തിയതിനു ലഭിച്ച പെനാൽറ്റിയാണ്​ ഗോളായി മാറിയത്​.

എക്​സ്​ട്രാ ടൈമിലെ 104ാം മിനിറ്റിൽ സണ്ണിൻെറ മഴവില്ലഴകിൽ വിരിഞ്ഞ ഫ്രീകിക്ക്​ ഗോൾ കൂടിയായതോടെ കൊറിയ 2-1ൻെറ ജയവുമായി സെമി ഉറപ്പിച്ചു.


കളി പഠിപ്പിച്ച കൊറിയ നീക്കങ്ങൾ

ബിഗ്​ മാച്ചുകളുടെ തമ്പുരാൻ യുർഗൻ ക്ലിൻസ്​മാൻ നേരത്തെ തയ്യാറാക്കിയ തിരക്കഥപോലെയായിരുന്നു അൽ ജനൂബിൽ കൊറിയൽ പന്തുതട്ടൽ. ധൃതി​ഒട്ടുമില്ലാതെ കുറിയ പാസുകളിലുടെ എതിർ ഗോൾ മുഖത്തേക്കുള്ള നീക്കങ്ങളുമായി സമ്പന്നമായ നിമിഷങ്ങൾ. കളിയുടെ 31ാം മിനിറ്റിൽ കൊറിയൻ വിങ്ങർ സിയോൾ യങ്​ വൂ സോക്കറൂസ്​ വല കുലുക്കിയെങ്കിലും ഓഫ്​ സൈഡ്​ ട്രാപ്പിൽ പാഴായി. തൊട്ടുപിന്നാലെ, 42ാം മിനിറ്റിലായിരുന്നു സോക്കറൂസ്​ ലക്ഷ്യം കണ്ടത്​.

സ്വന്തം ബോക്​സിനുള്ളിലെ വലിയ പിഴവായിരുന്നു കൊറിയക്ക്​ വിനയായത്​. ആസ്​ട്രേലിയൻ താരങ്ങൾക്കിടയിൽ നിന്നും വാങ്​ ഇൻ ബിയോമിൻെർ മിസ്​പാസിൽ നഷ്​ടമായ പന്ത്​ എതിരാളികൾ അവസരോചിതമായി ഉപയോഗപ്പെടുത്തി. വിങ്ങിൽനിന്നും വന്ന പന്തിനെ നതാനിയേൽ ആറ്റ്​കിൻസൺ ബോക്​സിനുള്ളിൽ മറിച്ചപ്പോൾ മാർക്കിങ്ങില്ലാതെ നിന്ന ക്രെയ്​ഗ്​ ഗുഡ്​വിൻ സമയമെടുത്തു തന്നെ തൊടുത്തുവിട്ട ഇടങ്കാലൻ ഷോപ്പ്​ കൊറിയൻ ഗോളിയെയും കീഴടക്കി വലയിൽ പതിച്ചു.

പാസും, പന്തടക്കവും, മുന്നേറ്റവും കൊണ്ട്​ കളിയെ തങ്ങൾക്ക്​ അനുകൂലമാക്കിയ കൊറിയക്ക്​ കനത്ത പ്രഹരമായിരുന്നു അപ്രതീക്ഷിതമായി വഴങ്ങിയ ഗോൾ. ഒടുവിൽ രണ്ടാം പകുതിയിലും പിന്നെ എക്​സ്​ട്രാ ടൈമിലും എതിരാളികളെ നിഷ്​പ്രഭമാക്കിയ നീക്കങ്ങളിലൂടെ ​െ​കാറിയൻ വിജയം പൂർണമായി. സെമിയിൽ ജോർഡനാണ്​ കൊറിയയുടെ എതിരാളി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South KoreaAsian CupAustraliaAFC Asian Cup 2023
News Summary - South Korea defeated Australia 2-1 in the semi-finals
Next Story