Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദക്ഷിണ മേഖല...

ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്‌ബാള്‍: ക്വാർട്ടർ ഫൈനൽ ഇന്ന്

text_fields
bookmark_border
football goal
cancel

തേഞ്ഞിപ്പലം: ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ക്വാര്‍ട്ടര്‍ ഫൈനലിൽ കണ്ണൂര്‍ സര്‍വകലാശാല 6 -0ത്തിന് എം.എസ് സര്‍വകലാശാല തിരുച്ചിറപ്പള്ളിയെയും യേനപോയ സര്‍വകലാശാല 5 -0ത്തിന് മംഗളൂരു ആന്ധ്ര സര്‍വകലാശാലയെയും ഹിന്ദുസ്ഥാന്‍ സര്‍വകലാശാല 4 -0ത്തിന് ചെന്നൈ തമിഴ്‌നാട് ഫിസിക്കല്‍ എജുക്കേഷന്‍ സര്‍വകലാശാലയെയും വേല്‍സ് സര്‍വകലാശാല ചെന്നൈ 3 -1ന് പോണ്ടിച്ചേരി സര്‍വകലാശാലയെയും തോല്‍പിച്ച് ക്വാര്‍ട്ടര്‍ ഫൈനൽ യോഗ്യത നേടി.

ക്വാര്‍ട്ടറിൽ വെള്ളിയാഴ്ച രാവിലെ 7.30ത്തിന് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗ്രൗണ്ട് ഒന്നില്‍ കണ്ണൂര്‍ സര്‍വകലാശാല എസ്.ആര്‍.എം സര്‍വകലാശാല ചെന്നൈയുമായും ഗ്രൗണ്ട് രണ്ടില്‍ കേരള സര്‍വകലാശാല വേല്‍സ് സര്‍വകലാശാലയുമായും ഏറ്റുമുട്ടും.ഗ്രൗണ്ട് ഒന്നില്‍ വൈകീട്ട് മൂന്നിന് കാലിക്കറ്റ് സര്‍വകലാശാല ചെന്നൈ ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയെയും ഗ്രൗണ്ട് രണ്ടില്‍ എം.ജി സര്‍വകലാശാല യേനപോയ സര്‍വകലാശാല മംഗളൂരുവിനെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South zone Interuniversity Football
News Summary - South zone Interuniversity Football: Quarter Finals Today
Next Story