ദക്ഷിണ മേഖല ഫുട്ബാൾ: എം.ജി ചാമ്പ്യൻമാർ
text_fieldsകോതമംഗലം: ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എം.ജി സർവകലാശാല ചാമ്പ്യൻമാർ. 25 വർഷത്തിനു ശേഷമാണ് ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ് എം.ജി സ്വന്തമാക്കുന്നത്. തിങ്കളാഴ്ച നടന്ന ലീഗ് മത്സരത്തിൽ എസ്.ആർ.എം യൂനിവേഴ്സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി.
എം.ജിക്കുവേണ്ടി ഗിഫ്റ്റി സി. ഗ്രേഷ്യസ്, മുഹമ്മദ് റോഷൻ ഗോൾ നേടിയപ്പോൾ എസ്.ആർ.എം യൂനിവേഴ്സിറ്റിക്കുവേണ്ടി അലൻ രാഹുൽ ലക്ഷ്യം കണ്ടു. വൈകീട്ട് എം.ജിയും കേരളയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. കേരള സർവകലാശാലക്കാണ് രണ്ടാം സ്ഥാനം. മൂന്ന്, നാല് സ്ഥാനങ്ങൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയും എസ്.ആർ.എം യൂനിവേഴ്സിറ്റിയും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.