അച്ചടക്കമില്ലായ്മയിൽ വലഞ്ഞ് ഇംഗ്ലണ്ട്; കളത്തിനു അകത്തും പുറത്തും പ്രശ്നക്കാർ
text_fieldsലണ്ടൻ: അച്ചടക്കരാഹിത്യത്തിനു പേരുകേട്ടതാണ് ഇംഗ്ലണ്ട് ഫുട്ബാൾ ടീം. ഡേവിഡ് ബെക്കാമും വെയിൻ റൂണിയുമെല്ലാം ഇക്കാര്യത്തിലും കഴിവ് തെളിയിച്ചവരായിരുന്നു.
ഗാരെത് സൗത്ഗേറ്റിെൻറ പരിശീലകത്വത്തിൽ അച്ചടക്കമുള്ള യുവനിരയെ വാർത്തെടുക്കാമെന്ന ഇംഗ്ലീഷ് പ്രതീക്ഷക്ക് മങ്ങലേൽക്കുന്ന അവസ്ഥയാണ് സമീപ മാസങ്ങളിൽ. 2019 നവംബറിൽ റഹീം സ്റ്റെർലിങ്ങും ജോ േഗാമസും ഏറ്റുമുട്ടിയതിൽ തുടങ്ങിയ പ്രതിസന്ധി നീളുകയാണ്.
അന്ന് അച്ചടക്ക നടപടിയുെട ഭാഗമായി സ്റ്റെർലിങ്ങിനെ പുറത്തുനിർത്തി പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. കോവിഡ് മഹാമാരി മൂലം നിർത്തിവെച്ച മത്സരങ്ങൾ പുനരാരംഭിക്കും മുേമ്പ പ്രശ്നം തുടങ്ങി. മാഞ്ചസ്റ്റർ യുനൈറ്റഡ് നായകൻ കൂടിയായ ഹാരി മഗ്വയർ അവധിയാഘോഷത്തിന് ഗ്രീസിൽ പോയി പൊലീസുകാരനെ ഇടിച്ചിട്ടതോടെ െഎസ്ലാൻഡിനും ഡെൻമാർക്കിനും എതിരായ നാഷൻസ് ലീഗ് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നു.
െഎസ്ലാൻഡിൽ വെച്ച് ഹോട്ടലിലേക്ക് സ്ത്രീകളെ വിളിച്ചുവരുത്തി കോവിഡ് പ്രോേട്ടാകോൾ ലംഘിച്ച ഫിൽഫോഡനെയും മാസൺ ഗ്രീൻവുഡിനെയും തിരിച്ചയക്കേണ്ടി വന്നു.
ഇൗ പ്രശ്നങ്ങൾ പരിഹരിച്ചുവരവേയാണ് ടാമ്മി അബ്രഹാം, ബെൻ ചിൽവിൽ, ജാഡൻ സാഞ്ചോ എന്നിവർ അച്ചടക്കം ലംഘിച്ചത്. കോവിഡ് പ്രോേട്ടാകോൾ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ച മൂവരും ടീമിന് പുറത്തായി.
കളത്തിനു പുറത്തുള്ള പ്രശ്നങ്ങളിൽ കളിയിലും ബാധിച്ചുതുടങ്ങി. ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഹാരി മഗ്വയറും റീസ് ജയിംസും ചുവപ്പ് കാർഡും വാങ്ങി. ഇനിയുള്ള മത്സരങ്ങൾക്കു മുമ്പ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സൗത്ഗേറ്റും നായകൻ ഹാരി കെയ്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.