Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഇതാണ്​ ഫുട്​ബാൾ';...

'ഇതാണ്​ ഫുട്​ബാൾ'; കൈവിട്ട ജയം പിടിച്ചു വാങ്ങി സ്​പെയിൻ, പൊരുതി വീണ്​ ക്രൊയേഷ്യ

text_fields
bookmark_border
ഇതാണ്​ ഫുട്​ബാൾ; കൈവിട്ട ജയം പിടിച്ചു വാങ്ങി സ്​പെയിൻ, പൊരുതി വീണ്​ ക്രൊയേഷ്യ
cancel

കോപ്പൻഹേഗൻ: പാസുകൾ മാലപോലെ കൊരുത്ത്​ മുന്നേറിയ സ്​പെയിനും അതിവേഗത്തിൽ മറുപടി നൽകിയ ക്രൊയേഷ്യയും കൊമ്പുകോർത്തപ്പോൾ കാൽപന്ത്​ പ്രേമികൾക്ക്​ ലഭിച്ചത്​ അവിസ്​മരണീയ രാവ്​. അടിയും തിരിച്ചടിയും വീഴ്​ചയും വാഴ്​ചയും കണ്ട മത്സരത്തിൽ ക്രോട്ടുകൾ ഉയർത്തിയ വെല്ലുവിളിയെ അധിക സമയത്തെ ഇരട്ടഗോളുകളാൽ സ്​പെയിൻ അതിജീവിക്കുകയായിരുന്നു. മൂന്നിനെതിരെ അഞ്ചുഗോളുകൾ തിരിച്ചടിച്ചാണ്​ സ്​പെയിൻ ക്വാർട്ടറിലേക്ക്​ കുതിക്കുന്നത്​. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ​ ​െസ്ലാവാക്യക്കെതിരെ അഞ്ചുഗോൾ കുറിച്ച സ്​പാനിഷ്​ പട തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ചുഗോൾ നേടി ചരിത്രമെഴുതി.


85 മിനിറ്റ്​ വരെ 3-1ന്​ സ്​പെയിൻ ഏകപക്ഷീയമായി കൈവശം വെച്ച മത്സരം 85ാം മിനിറ്റിലെയും ഇഞ്ചുറി ടൈമിലെയും ഗോളുകളിലൂടെ ക്രോട്ടുകൾ തട്ടിയെടുക്കുകയായിരുന്നു. അധികസമയത്തേക്ക്​ നീണ്ട മത്സരത്തിൽ 100ാം മിനുറ്റിൽ അൽവാരോ മൊറാട്ടയാണ്​ സ്​പെയിനിനായി ആദ്യം വലകുലുക്കിയത്​. മോശം ഫോമിനാൽ പഴികേട്ടിരുന്ന മൊറാട്ടയുടെ ഉഗ്രൻവോളി ക്രൊയേഷ്യൻ ഗോൾമുഖം പിളർത്തുകയായിരുന്നു. മൂന്നുമിനിറ്റുകൾക്ക്​ ശേഷം ഡാനിയൽ ഒൽമോയുടെ മനോഹര പാസ്​ വലയിലെത്തിച്ച്​ ഒയർസബായ്​ സ്​പെയിനി​െൻറ ലീഡുയർത്തി. പിന്നീ​ടൊരിക്കലും ക്രൊയേഷ്യക്ക്​ മത്സരത്തിലേക്ക്​ തിരിച്ചുവരാനായില്ല. മത്സരത്തി​െൻറ സർവ്വമേഖലകളിലും സമ്പൂർണാധിപത്യമായിരുന്നു ​സ്​പാനിഷ്​ പട കാഴ്​ചവെച്ചതെങ്കിലും ​ക്രൊയേഷ്യയുടെ ഉയിർത്തെഴുന്നേൽപ്പിൽ പതറുകയായിരുന്നു.

മത്സരത്തി​െൻറ ആദ്യം മുതൽ ഇരമ്പിയാർത്ത സ്​പാനിഷ്​ പട പലകുറി ക്രൊയേഷ്യൻ പോസ്​റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. എന്നാൽ മത്സരത്തി​െൻറ ഒഴുക്കിനെതിരെ ​ 20ാം മിനിറ്റിൽ അവിശ്വസനീയമാം വിധം സെൽഫ്​ ഗോൾ വന്നെത്തുകയായിരുന്നു. മധ്യനിര നിര താരം പെട്രി കൊടുത്ത മൈനസ്​ പാസ്​ സ്വീകരിക്കുന്നതിൽ സ്​പാനിഷ്​ ഗോൾ കീപ്പർ ഉനൈ സിമൺ പരാജയപ്പെടുകയായിരുന്നു. പന്ത്​ സ്​റ്റോപ്​ ചെയ്യാനുള്ള ശ്രമത്തിൽ ടൈമിങ്​ തെറ്റിയ സിമണി​െൻറ കാലിൽ സ്​പർശിക്കാതെ പന്ത്​ വല കുലുക്കി. സംഭവം വിശ്വസിക്കാനാകാതെ സഹതാരങ്ങളും കോച്ചും തലകുലുക്കു​േമ്പാൾ ക്രൊയേഷ്യൻ പട ആഘോഷം തുടങ്ങിയിരുന്നു.


ആദ്യ മിനുറ്റ്​ മുതൽ ആക്രമിച്ചു സ്​പാനിഷ്​ പടക്ക്​ ഇടിത്തീയായാണ്​ സെൽഫ്​ ഗോളെത്തിയത്​. എന്നാൽ ഉണർന്നെണീറ്റ സ്​പാനിഷ്​ പടക്കായി 38ാം മിനുറ്റിൽ പാ​േബ്ലാ സെറാബിയ മറുപടി ഗോൾ നൽകി. മത്സരത്തി​െൻറ ആദ്യ പകുതി പിന്നിടു​േമ്പാൾ ഗോളവസരങ്ങൾ സൃഷ്​ടിക്കുന്നതിലും പന്തടക്കത്തിലും ബഹുദൂരം മുന്നിലെത്തിയാണ്​ സ്​പെയിൻ ആദ്യ പകുതി അവസാനിപ്പിച്ചത്​.രണ്ടാം പകുതിയിൽ സ്​പെയിൻ ആധിപത്യമുറപ്പിച്ചു. ഒന്നിച്ചുള്ള മുന്നേറ്റത്തിനൊടുവിൽ ഫെറൻ ടോറസ്​ കൊടുത്ത ​ക്രോസ്​ അസ്​പിലിക്വറ്റ ഹെഡറിലൂടെ വലയിലെത്തിച്ചു. 77ാം മിനിറ്റിൽ പോ ടോറസ്​ നൽകിയ ലോങ്​ ബോൾ ഉജ്ജ്വല ഫിനിഷിങ്ങിൽ ഗോളാക്കി മാറ്റി ഫെറൻ ടോറസ്​ സ്​പെയിനി​െൻറ വിജയമുറപ്പിച്ചു.


എന്നാൽ പിന്നീടങ്ങോട്ട്​ ക്രൊയേഷ്യ കളംപിടിച്ചു. 85ാം മിനിറ്റിൽ േഗാൾ പോസ്​റ്റിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മിസ്​ലാവ്​ ഒർസികി​െൻറ ഷോട്ട്​ സ്​പാനിഷ്​​ ഗോൾവര കടന്നു. ജീവശ്വാസം വീണുകിട്ടിയ ​ക്രോട്ടുകൾ മത്സരത്തിലേക്ക്​ തിരിച്ചെത്തി. ഇഞ്ചുറി ടൈമിൽ പസലികി​െൻറ ഹെഡറിൽ നിന്നും സമനിലഗോളെത്തിയത്തോടെ പാർക്കൻ സ്​റ്റേഡിയത്തിൽ ക്രൊയേഷ്യൻ ആരാധകർ ആർത്തുവിളിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CroatiaSpain footballEuro Copa
News Summary - Spain beats Croatia 5-3 after extra time
Next Story