പാസ് കൊടുത്താൽ പോര സ്പെയിനേ..ഗോളടിക്കണം
text_fieldsസെവിയ്യെ: 86 ശതമാനം പന്തടക്കം, 17 ഗോൾശ്രമം, 917 പാസുകൾ. പക്ഷേ ഗോൾ മാത്രമില്ല. യൂറോ കപ് ഗ്രൂപ് ഇയിലെ വമ്പന്മാരായ സ്പെയിെൻറ ആദ്യ മത്സരത്തിലെ അവസ്ഥയാണിത്. സ്വീഡനെതിരെ കളംനിറഞ്ഞ് കളിച്ചിട്ടും ഗോൾരഹിത സമനിലയിൽ കുടുങ്ങാനായിരുന്നു ലൂയിസ് എൻറിക്വെയുടെ ടീമിന്റെ വിധി.
പാസിങ്ങിലും പന്തടക്കത്തിലുമെല്ലാം സ്പെയിൻ റെക്കോഡുകൾ തകർക്കുന്ന കാഴ്ചയായിരുന്നു എസ്റ്റേഡിയോ ഡെ ലാ കാർതൂയയിൽ. 917 പാസുകളുമായി സ്പെയിൻ 2012ൽ അയർലൻഡിനെതിരെ തങ്ങൾ തന്നെ പൂർത്തിയാക്കിയ 859 പാസുകളുടെ റെക്കോഡാണ് തകർത്തത്. ആദ്യ പകുതിയിൽ 419 പാസ് എന്നതും അതിൽ 303 എണ്ണം എതിർ ഹാഫിലാണെന്നതുമെല്ലാം റെക്കോഡ് തന്നെ. ഒരു 86 ശതമാനം സമയം പന്ത് കാൽവശം വെക്കുന്നത് 1980ൽ അത് രേഖപ്പെടുത്തിവെക്കൽ തുടങ്ങിയ ശേഷമുള്ള ഏറ്റവും മികച്ചതാണ്.സ്ട്രൈക്കർ അൽവാരോ മൊറാറ്റയുടെ പിഴവുകൾ സ്പെയിന് ക്ഷീണമായി.
രണ്ടുവട്ടം താരത്തിെൻറ ഷോട്ടുകൾ ഗതിമാറി ഒഴുകി. ഡാനി ഓൽമോയും അവസരങ്ങൾ നഷ്ടമാക്കി. അവസാന നിമിഷം ജെറാർഡ് മൊറനോയുടെ ശ്രമം സ്വീഡൻ ഗോളി റോബിൻ ഓൽസൺ നിഷ്ഫലമാക്കുകയും ചെയ്തു. സ്വീഡനും നല്ല രണ്ട് അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ, അലക്സാണ്ടർ ഐസകിെൻറ ഷോട്ട് പോസ്റ്റിലും ഡിഫൻഡർ മാർകസ് ലോറേൻറായുടെ മേലും തട്ടി ഒഴിവായപ്പോൾ മാർകസ് ബർഗിെൻറ ഷോട്ട് പുറത്തേക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.