Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്ബാൾ സ്വർണം...

ഫുട്ബാൾ സ്വർണം സ്​പെയിനിന്; ത്രില്ലർ പോരിൽ ഫ്രാൻസ് വീണത് 5-3ന്

text_fields
bookmark_border
ഫുട്ബാൾ സ്വർണം സ്​പെയിനിന്; ത്രില്ലർ പോരിൽ ഫ്രാൻസ് വീണത് 5-3ന്
cancel

പാരിസ്: യൂറോ കപ്പിന് പിന്നാലെ ഒളിമ്പിക്സിലും ജേതാക്കളായി സ്​പെയിൻ. ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ 5-3ന് തകർത്താണ് സ്പെയിനിന്റെ വിജയം. നിശ്ചിത സമയത്ത് 3-3ന് അവസാനിച്ച മത്സരത്തിൽ അധികസമയത്താണ് മറ്റു ഗോളുകൾ പിറന്നത്. 1992 ബാഴ്സലോണ ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് സ്​പെയിൻ ഒളിമ്പിക് സ്വർണം നേടുന്നത്.


വാശിയേറിയ ഫൈനലിൽ ഫ്രാൻസാണ് ആദ്യം സ്കോറിങ് തുടങ്ങിയത്. സ്പാനിഷ് ഗോൾകീപ്പർ ടെനസിന്റെ പിഴവിൽ ഫ്രാൻസിന്റെ മില്ലോട്ട് വല കുലുക്കി. എന്നാൽ, മിനിറ്റുകൾക്ക് ശേഷം സ്​പെയിനിന്റെ മറുപടി ഗോളെത്തി. ഉജ്ജ്വല ഫോമിൽ പന്തുതട്ടുന്ന ഫെർമിൻ ലോപ്പസ് സമനില പിടിച്ചു. സ്കോർ: 1-1.

അധികം വൈകാതെ സ്​പെയിൻ രണ്ടാം ഗോളും നേടി. ആക്രമണത്തിനൊടുവിൽ ആബേൽ റൂയിസിന്റെ ഷോട്ടിൽ റീബൗണ്ടായി വന്ന പന്ത് ലോപ്പസ് വലയിലേക്ക് തൊടുത്തുവിട്ടു. 28ാം മിനുറ്റിൽ ബയേനയുടെ ഉഗ്രൻ ഫ്രീകിക്കിലൂടെയായിരുന്നു മൂന്നാം ഗോൾ.

ഇടവേളക്ക് ശേഷം ഫ്രാൻസ് ആക്രമണം ശക്തമാക്കി. ഫിനിഷിങ്ങിലെ പോരായ്മകളും സ്​പെയിൻ ഗോൾകീപ്പറുടെ തകർപ്പൻ സേവുകളുമാണ് ഗോളിന് തടസ്സമായത്. ഒടുവിൽ മത്സരത്തിന്റെ 78ാം മിനുറ്റിൽ മൈക്കൽ ഒലിസെ ബോക്സിന്​ പുറത്തുനിന്ന് തൊടുന്ന കിക്ക് അക്ലൗഷെയുടെ കാലിൽ ത​ട്ടി സ്പാനിഷ് വലയിലേക്ക്. സ്കോർ: 3-2. വീണ്ടും ആക്രമിച്ചു കളിച്ച ഫ്രാൻസ് മത്സരം അവസാനിക്കാനിരിക്കെയാണ് സമനില പിടിച്ചത്. കോർണർ കിക്കിനിടെ ഫ്രഞ്ച് താരം കലിമുആൻഡോയെ വീഴ്ത്തിയതിന് വാറിലൂടെ ലഭിച്ച പെനൽറ്റി മറ്റേറ്റ വലയിലെത്തിക്കുകയായിരുന്നു.

അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ കമല്ലോ പെരസിന്റെ ഇരട്ട ഗോളുകളാണ് സ്​പെയിനിന് വിജയം സമ്മാനിച്ചത്. ടോക്യോ ഒളിമ്പിക്സ് ഫൈനലിൽ അധികസമയത്ത് ബ്രസീലിനോട് തോൽക്കുകയായിരുന്നു സ്​പെയിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Spain wins gold in Olympic football
Next Story