Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്പാനിഷ് ലാ ലിഗ:...

സ്പാനിഷ് ലാ ലിഗ: റ​യ​ലി​നും അ​ത​ല​റ്റി​കോ​ക്കും ജ​യം; ബാ​ഴ്സ​ക്ക് സ​മ​നി​ല

text_fields
bookmark_border
sports
cancel
camera_alt

അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡി​ന്റെ

അ​ന്റോ​യി​ൻ ഗ്രീ​സ്മാ​നും കോ​ക്കെ​യും ഗോ​ൾ ആ​ഘോ​ഷ​ത്തി​ൽ

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ഒ​ന്നാ​മ​തു​ള്ള ബാ​ഴ്സ​ലോ​ണ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള റ​യ​ൽ മ​ഡ്രി​ഡും അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡും ജ​യം സ്വ​ന്ത​മാ​ക്കി. ഗെ​റ്റാ​ഫെ​യാ​ണ് ബാ​ഴ്സ​യെ ഗോ​ള​ടി​ക്കാ​തെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ക​ഴി​ഞ്ഞ​റൗ​ണ്ടി​ൽ ജി​റോ​ണ​യോ​ടും ചാ​വി​യു​ടെ ടീം ​ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു.

29 റൗ​ണ്ട് പി​ന്നി​ട്ട​പ്പോ​ൾ ബാ​ഴ്സ 73 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. റ​യ​ലി​ന് 62ഉം ​അ​ത്‍ല​റ്റി​കോ​ക്ക് 60ഉം ​പോ​യ​ന്റാ​ണു​ള്ള​ത്. റ​യ​ൽ 2-0ത്തി​ന് കാ​ഡി​സി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. നാ​ചോ​യും (72) മാ​ർ​കോ അ​സെ​ൻ​സി​യോ​യും (76) ആ​യി​രു​ന്നു സ്കോ​റ​ർ​മാ​ർ. അ​ത്‍ല​റ്റി​കോ മ​ഡ്രി​ഡ് 2-1ന് ​അ​ൽ​മേ​രി​യ​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. അ​ത്‍ല​റ്റി​കോ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളും അ​ന്റോ​യി​ൻ ഗ്രീ​സ്മാ​ന്റെ (5,43) വ​ക​യാ​യി​രു​ന്നു. ലി​യോ ബാ​പ്റ്റി​സ്റ്റാ​വോ (37) ആ​ണ് അ​ൽ​മേ​രി​യ​യു​ടെ സ്കോ​റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laliga
News Summary - Spanish La Liga-Real and Atlético win
Next Story