സ്പാനിഷ് താരം ജെറാഡ് പിക്വേ കളി മതിയാക്കുന്നു
text_fieldsമാഡ്രിഡ്: ബാഴ്സലോണയുടെ അടുത്ത ലാ ലിഗ മത്സരത്തോടെ ഫുട്ബാളിൽ നിന്നും വിരമിക്കുമെന്ന് ഫുട്ബാൾ താരം ജെറാഡ് പിക്വേ. സമൂഹമാധ്യമങ്ങളിലൂടെയാണ് പിക്വേ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. നവംബർ ആറിന് ക്യാമ്പ് നൗവിൽ അൽമേറിയക്കെതിരെ നടക്കുന്ന ബാഴ്സലോണയുടെ മത്സരം തന്റെ അവസാന കളിയായിരിക്കുമെന്ന് പിക്വേ അറിയിച്ചു.
ലാ ലിഗ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പിക്വേ കളിച്ചത്. 2009 മുതൽ 2018 വരെ സ്‍പെയിൻ ദേശീയ ടീമിന്റേയും ഭാഗമായിരുന്നു 35കാരനായ പിക്വേ. 102 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് അദ്ദേഹം സ്കോർ ചെയ്തത്. 2004 മുതൽ 2008 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായും റയർ സരഗോസക്കായും കളിച്ചു. 2008ലാണ് ബാഴ്സലോണയിലെത്തുന്നത്. സെന്റർ ബാക്കായാണ് പിക്വേ ബാഴ്സലോണക്കായി കളിച്ചിരുന്നത്.
ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണയിപ്പോൾ. 12 മത്സരങ്ങളിൽ നിന്നും 10 വിജയവുമായാണ് ബാഴ്സലോണ മുന്നേറുന്നത്. 12 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.