സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ് കേരള ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി: സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ് ഐ.എസ്.എൽ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. സ്പോർടിങ് ഗിഹോണിൽനിന്നാണ് താരം എത്തുന്നത്. 2022 േമയ് 31വരെ ക്ലബിൽ തുടരും. ബാഴ്സലോണയിൽ ജനിച്ച ഈ 30കാരൻ ഫുട്ബാൾ ജീവിതം തുടങ്ങുന്നത് ആർ.സി.ഡി എസ്പാന്യോളിലാണ്. 2005ൽ അവരുടെ യൂത്ത് അക്കാദമി താരമായിരുന്നു. നാലുവർഷത്തിനുശേഷം സീനിയർ തലത്തിൽ അരങ്ങേറി. ആ വർഷംതന്നെ സ്പാനിഷ് ലീഗിലും അരങ്ങേറ്റം കുറിച്ചു.
2012ൽ ഗെറ്റഫെ സി.എഫിൽ ചേർന്നു. പിന്നീട് സ്വാൻസീ സിറ്റിയിലെത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അരങ്ങേറി. തുടർന്ന് എസ്പാന്യോളിലേക്ക് തിരിച്ചെത്തി. നാലുർഷത്തേക്കായിരുന്നു കരാർ. ഈ കാലയളവിൽ ജിംനാസ്റ്റിക് ഡി ടറഗോണ, റയൽ സരഗോസ എന്നീ ക്ലബുകൾക്കായി സെഗുണ്ട ഡിവിഷനിലും കളിച്ചു. 2019ൽ സ്പോർടിങ് ഗിഹോണുമായി മൂന്നുവർഷത്തെ കരാറിൽ ഒപ്പിട്ടു. 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പിൽ സ്പെയ്നിനായും കളിച്ചു. അഞ്ച് ഗോൾ ആ ലോകകപ്പിൽ നേടി. പ്രീമിയർ ലീഗിൽ 12ഉം സ്പാനിഷ് ലീഗിൽ 150ൽ കൂടുതലും മത്സരങ്ങളിൽ ഇറങ്ങി.
അൽവാരോയെപ്പോലുള്ള വമ്പൻ താരങ്ങൾ ഒപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.