സ്പോർട്ട്സ് കൗൺസിൽ ഹോസ്റ്റലിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങൾ കൈമാറി
text_fieldsകൊച്ചി: പനമ്പിള്ളി നഗർ ജില്ലാ സ്പോർട്ട്സ് കൗൺസിൽ ഹോസ്റ്റലിലെ കായികതാരങ്ങൾക്ക് കായിക ഉപകരണങ്ങൾ കലക്ടർ എൻ എസ് കെ ഉമേഷ് കൈമാറി. കഴിഞ്ഞമാസം കലക്ടർ ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ ഹോസ്റ്റൽ സന്ദർശിക്കുകയും കുട്ടികളുമായി സ്പോർട്ട്സ് അക്കാദമിയിലെ സൗകര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്തിരുന്നു. അക്കാദമിയിൽ കായിക ഉപകരണങ്ങളുടെ ആവശ്യം കുട്ടികൾ ഉന്നയിച്ചതിനെ തുടർന്നാണ് കലക്ടർ ഇടപെട്ടത്.
തുടർന്ന് ജോസ് ഇലക്ട്രിക്കൽസുമായി ബന്ധപ്പെടുകയും കുട്ടികൾക്ക് ആവശ്യമായ ഫുട്ബോൾ ഉൾപ്പെടെയുള്ള കളി ഉപകരണങ്ങൾ നൽകാൻ അവർ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അക്കാദമിയിലെ ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ കായികതാരങ്ങൾക്കാണ് ഉപകരണങ്ങൾ കൈമാറിയത്. ദേശീയ, സംസ്ഥാന തലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ കുട്ടികൾക്ക് ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ചടങ്ങിൽ കലക്ടർ പറഞ്ഞു.
ചടങ്ങിൽ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻറ് പി.വി ശ്രീനിജിൻ എം.എൽ.എ, സ്പോർട്സ് കൗൺസിൽ എറണാകുളം സെക്രട്ടറി വി.പി റോയ്, കൗൺസിലർ മാലിനി കുറുപ്പ്, പരിശീലകരായ വർഗീസ്, നെജുമുനിസ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.