ഇന്ത്യൻ ഫുട്ബാൾ പരിശീലകനായി സ്റ്റിമാക് തുടരും
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ പരിശീലകനായി ഇഗോർ സ്റ്റിമാക്കിനെ നിലനിർത്താൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനം. അടുത്ത വർഷം ജൂലൈയിൽ എ.എഫ്.സി ഏഷ്യൻ കപ്പ് അവസാനം വരെയാകും കരാർ. ഐ.എം. വിജയന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ചേർന്ന ടെക്നിക്കൽ സമിതിയാണ് ക്രൊയേഷ്യക്കാരനെ നിലനിർത്താൻ തീരുമാനമെടുത്തത്.
2019ൽ ആദ്യമായി ചുമതലയേറ്റ ശേഷം മൂന്നാം തവണയാണ് അവധി നീട്ടിലഭിക്കുന്നത്. രണ്ടുവർഷത്തേക്കായിരുന്നു ആദ്യമായി ചുമതല. 2021ൽ സെപ്റ്റംബർ വരെ നിലനിർത്തിയശേഷം ഒരു വർഷത്തേക്കു കൂടി വീണ്ടും ദീർഘിപ്പിച്ചു. ഈ മാസാവസാനം ആ അവധി കൂടി അവസാനിക്കാനിരിക്കെയാണ് ഒരു വർഷം കൂടി നിലനിർത്തുന്നത്. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് എ.എഫ്.സി ഏഷ്യൻ കപ്പ്. വേദി തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.