Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസുബ്രതോ കപ്പ് അണ്ടർ 14...

സുബ്രതോ കപ്പ് അണ്ടർ 14 ഫുട്ബാൾ: കിരീടം ചേലേമ്പ്ര എ​ൻ.​എ​ൻ.​എം.​എ​ച്ച്.​എ​സിന്

text_fields
bookmark_border
സുബ്രതോ കപ്പ് അണ്ടർ 14 ഫുട്ബാൾ: കിരീടം ചേലേമ്പ്ര എ​ൻ.​എ​ൻ.​എം.​എ​ച്ച്.​എ​സിന്
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സു​ബ്ര​തോ ക​പ്പ് ഫു​ട്ബാ​ൾ അ​ണ്ട​ർ 14 ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മ​ല​പ്പു​റം ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ.​എം.​എ​ച്ച്.​എ​സ് വീ​ണ്ടും ചാ​മ്പ്യ​ന്മാ​രാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ളി​മ്പ്യ​ൻ റ​ഹ്മാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ട് മ​റി​യു​മ്മ മെ​മ്മോ​റി​യ​ൽ പ​ബ്ലി​ക്ക് സ്കൂ​ളി​നെ​യാ​ണ് മ​ല​പ്പു​റം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​ത​മ​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ച​തി​നാ​ൽ ടൈ​ബ്രേ​ക്ക​റി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ മ​ല​പ്പു​റം വി​ജ​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ​തി​നാ​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് നേ​രി​ട്ടാ​ണ് ചേ​ലേ​മ്പ്ര ക​ട​ന്ന​ത്. ക്വാ​ർ​ട്ട​റി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​റ​ങ്ങി​യ ഗ​ണ​പ​തി സ്കൂ​ളി​നെ 4-0 ത്തി​ന്പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​മി​ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രെ 3-2നാ​ണ് ചേ​ലേ​മ്പ്ര ത​റ​പ​റ്റി​ച്ച​ത്. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് ഒ. ​രാ​ജ​ഗോ​പാ​ൽ ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​ർ എ​ൽ. ഹ​രീ​ഷ് ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ​ന്യൂ ജി​ല്ല ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​എം. സു​ബൈ​ർ, എ.​കെ. അ​ഷ്റ​ഫ്, കെ. ​ന​ബീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subroto CupUnder 14 FootballNNMHSS Chelembra
News Summary - Subroto Cup Under 14 Football NNMHSS Chelembra
Next Story