കോവിഡ് ഹെൽപ്ലൈനായി ഛേത്രിയുടെ ട്വിറ്റർ പേജ്
text_fieldsന്യൂഡൽഹി: കോവിഡിെൻറ എല്ലാ ഭയാനകതയും അനുഭവിച്ചയാളാണ് ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛേത്രി. രാജ്യം കോവിഡിൽ വിറങ്ങലിച്ചു നിൽക്കുേമ്പാൾ മാറിനിൽക്കാതെ, തനിക്ക് കഴിയും വിധം അദ്ദേഹം ഇടപെടുകയാണിപ്പോൾ. അതിനായി കണ്ടെത്തിയ മാർഗം ലളിതം. സമൂഹമാധ്യമങ്ങളിൽ ദശലക്ഷം ഫോളോവേഴ്സുള്ള താരം, തെൻറ ഒൗദ്യോഗിക ട്വിറ്റർ പേജ് കോവിഡ് ദുരന്തമുഖത്തെ സഹായങ്ങൾക്കായി തുറന്നു കൊടുത്താണ് മാതൃകയായത്.
'യഥാർഥ ജീവിതത്തിലെ നായകർക്ക് എെൻറ ട്വിറ്റർ പേജ് കൈമാറുകയാണ്. വരും ദിവസങ്ങളിൽ എെൻറ പേജ് അവരുടേതാവും. കോവിഡിനെതിരായ പോരാട്ടത്തിൽ അവരുടെ സന്ദേശങ്ങൾക്കും ആവശ്യങ്ങൾക്കും നിങ്ങളുടെ പിന്തുണയും സഹായവുമുണ്ടാവണം' -എന്ന ട്വീറ്റോടെ ഛേത്രിയുടെ പേജ് കോവിഡ് വളണ്ടിയർമാർക്ക് കൈമാറി.
ശേഷം, ഇന്ത്യൻ ക്യാപ്റ്റെൻറ പേജിൽനിന്നും ഇടതടവില്ലാതെ വന്നത് പ്ലാസ്മ ദാതാക്കളെ തേടിയും, ബംഗളൂരുവിലെയും ഡൽഹിയിലെ കോവിഡ് ആശുപത്രികളിലെ വിവരങ്ങളും ഹെൽപ്ലൈൻ നമ്പറുകളും ആംബുലൻസ് സേവനങ്ങളും തുടങ്ങി നിരവധി വിവരങ്ങൾ. 15 ലക്ഷം ഫോളോവേഴ്സുള്ള പേജിൽനിന്നുള്ള ആവശ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു സുനിൽ ഛേത്രിക്ക് കോവിഡ് വന്ന് ഭേദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.