വരൂ, ഞങ്ങളെ പിന്തുണക്കൂ -ആരാധകരോട് ഛേത്രി
text_fieldsകൊൽക്കത്ത: നാല് വർഷത്തിനു ശേഷം രാജ്യത്തെ ഫുട്ബാൾ പ്രേമികളോട് വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വൈകാരിക അഭ്യർഥന. ജൂൺ എട്ടിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ കാണാനാണ് ഇക്കുറി ഛേത്രി ക്ഷണിക്കുന്നത്.
''ഞാൻ നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നാണ് അർഥമാക്കുന്നത്. നിങ്ങൾ കൂടെയുണ്ടെങ്കിൽ കാര്യങ്ങൾ മറ്റൊരു തലത്തിലാവും.''-ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ട്വിറ്റർ പേജിൽ അദ്ദേഹം അഭ്യർഥിച്ചു.
2018ൽ മുംബൈയിൽ നടന്ന ഇൻറർ കോണ്ടിനൻറൽ കപ്പ് ഫൈനലിന് മുമ്പ് സമാനമായ അഭ്യർഥന ഛേത്രി നടത്തിയതിന്റെ ഫലമായി ഗാലറി നിറഞ്ഞിരുന്നു. കൊൽക്കത്തയിൽ ആള് കുറയുമെന്ന് മുൻകൂട്ടി കണ്ട് ടിക്കറ്റുകൾ കോംപ്ലിമെൻററിയായി നൽകുമെന്ന് ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.