ഖത്തർ സാക്ഷി; സുനിൽ േഛത്രിയുടെ ഇരട്ടഗോളിൽ ബംഗ്ലദേശിനെ മലർത്തിയടിച്ച് ഇന്ത്യ
text_fieldsദോഹ: സുനിൽ േഛത്രിയെന്ന വേല്യട്ടെൻറ തോളിലേറി ടീം ഇന്ത്യയുടെ വിജയക്കുതിപ്പ്. 36കാരനായ സൂപ്പർതാരം ഛേത്രി ഇരട്ട ഗോളുമായി കളംനിറഞ്ഞപ്പോൾ, ലോകകപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശിനെ 2-0ത്തിന് ഇന്ത്യ തോൽപിച്ചു. ആവേശകരമായ മത്സരത്തിൽ അവസാന നിമിഷങ്ങളിലണ് ബംഗ്ലാ കടുവ പ്രതിരോധം പൊട്ടിച്ച് ഇന്ത്യ നിർണായക ഗോളുകൾ (79,92) നേടി കളി ജയിച്ചത്.
ആദ്യ ഗോളിന് വഴിയൊരുക്കിയ മലയാളി താരം ആഷിക് കുരുണിയനും മികച്ച കളി കാഴ്ചവെച്ചു. ഗ്രൂപ് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ലോകകപ്പ് യോഗ്യത അവസാനിച്ചെങ്കിലും 2023 ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു.
ആവേശകരമായ അയൽപോരിൽ അവസരങ്ങളുടെ പെരുമഴ സൃഷ്ടിച്ചെങ്കിലും ബംഗ്ലാദേശ് ഭാഗ്യംകൊണ്ട് ഇരുപകുതിയിലും പലതവണ രക്ഷപ്പെട്ടു. കളിയുടെ ആധിപത്യം മുഴുവൻ ഇന്ത്യ ഏറ്റെടുത്തെങ്കിലും നിർഭാഗ്യം കൂടെക്കൂടിയത് സ്റ്റിമാക്കിെൻറ സംഘത്തിന് തിരിച്ചടിയായി. ഗോൾരഹിത ആദ്യപകുതിക്ക് ശേഷവും ഇന്ത്യ ആക്രമണം കനപ്പിച്ചു. മലയാളി താരം ആഷിക് കുരുണിയൻ വിങ്ങിൽ രണ്ടാം പകുതി ഇറങ്ങിയതോടെ േക്രാസിലൂടെയായിരുന്നു പിന്നീടുള്ള മുന്നേറ്റം.
ഒടുവിൽ ഫലം കണ്ടത് 79ാം മിനിറ്റിൽ. ആഷികിെൻറ നെടുനീളൻ ക്രോസ് ഗോൾ മെഷീൻ ഛേത്രി തകർപ്പൻ ഹെഡറിലൂടെ വലയിലാക്കി. പിന്നാലെ 92ാം മിനിറ്റിൽ സുരേഷ് സിങ്ങിെൻറ പാസ് സ്വീകരിച്ച് ബോക്സിൽനിന്ന് ഛേത്രി പൊട്ടിച്ച ഷോട്ടും വലയിലായതോടെ ഇന്ത്യ സേഫ്. ജയത്തോടെ ഗ്രൂപ്പിൽ ആറു പോയൻറുമായി മൂന്നാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.