കോച്ചും ലൂണയുമില്ല; സൂപർ കപ്പിന് 29 അംഗ ബ്ലാസ്റ്റേഴ്സ് ടീം റെഡി- ടീമിൽ 11 മലയാളികൾ
text_fieldsഏപ്രിൽ എട്ടിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമാകുന്ന സൂപർ കപ്പിനുള്ള 29 അംഗ സാധ്യത സംഘത്തെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന മത്സരത്തിൽ ഐ.ലീഗ് ചാമ്പ്യൻ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന് എതിരാളികൾ. ഐ.എസ്.എൽ േപ്ലഓഫിൽ താരങ്ങളെ തിരിച്ചുവിളിച്ചതിന് 10 കളികളിൽ വിലക്കുവീണ കോച്ച് ഇവാൻ വുകമനോവിച്ച്, വ്യക്തിഗത കാരണങ്ങളാൽ അവധിയിലുള്ള അഡ്രിയൻ ലൂണ എന്നിവർ വിട്ടുനിൽക്കുന്നതൊഴിച്ചാൽ ടീമും ഒഫീഷ്യലുകളും മാറ്റമുണ്ടാകില്ല. ജെസൽ കാർണെയ്റോ ആണ് നായകൻ. ഐ.എസ്.എൽ േപ്ലഓഫിൽ മുഖാമുഖം നിന്ന ബംഗളൂരു എഫ്.സിയും ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപിലാണ്. വിദേശ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായി കുറെ പേരും അണിനിരക്കുന്നുവെന്നതാണ് പുതിയ ബ്ലാസ്റ്റേഴ്സ് നിരയുടെ സവിശേഷത.
രാഹുൽ കെ.പി, സഹൽ അബ്ദുൽ സമദ്, ശ്രീകുട്ടൻ, സചിൻ സുരേഷ്, നിഹാൽ സുദീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവർ മലയാളികളാണ്. എ.എഫ്.സി കപ്പ് കളിച്ച ആസ്ട്രേലിയൻ താരം അപോസ്റ്റലോസ് ജിയോനുവും ടീമിലുണ്ട്.
ടീം: ഗോൾകീപർമാർ- പ്രഭ്സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സചിൻ സുരേഷ്, മുഹീത് ഷാബിർ.
പ്രതിരോധം: വിക്ടർ മോംഗിൽ, മാർകോ ലെസ്കോവിച്, ഹോർമിപാം റുയിവ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കാർണെയ്റോ, മുഹമ്മദ് ശരീഫ്, തേജസ് കൃഷ്ണ.
മിഡ്ഫീൽഡർമാർ: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സൺ സിങ്, ഇവാൻ കലിയുഴ്നി, മുഹമ്മദ് അസ്‍ഹർ, വിബിൻ മോഹനൻ.
ഫോർവേഡ്: ബ്രൈസ് ബ്രയാൻ മിറാൻഡ, സൗരവ് മണ്ഡൽ, രാഹുൽ കെ.പി, സഹൽ അബ്ദുൽ സമദ്, നിഹാൽ സുദീഷ്, ബിദ്യാസാഗർ സിങ്, ശ്രീകുട്ടൻ എം.എസ്, മുഹമ്മദ് ഐമൻ, ദിമിത്രിയോസ് ഡയമന്റകോസ്, അപോസ്റ്റലോസ് ഗിയാനൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.