സൂപ്പറാകും കേരള
text_fieldsകൊച്ചി: കേരളത്തിന്റെ ഫുട്ബാളിനെ ‘വേറെ ലെവലി’ലെത്തിക്കാനായി സൂപ്പർലീഗ് കേരളയുടെ പ്രഥമ സീസൺ ശനിയാഴ്ച ആരംഭിക്കും. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യമത്സരം നടക്കും.
ആതിഥേയരായ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്.സിയുമാണ് പ്രഥമ ലീഗിലെ പ്രഥമ കളിയിൽ കൊമ്പുകോർക്കുക. ബ്രസീൽ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണംപറഞ്ഞ കളിക്കാർക്കൊപ്പം നാടിന്റെ പ്രതിഭകളും വിവിധ ടീമുകൾക്കായി ബൂട്ടുകെട്ടും.
ഉദ്ഘാടനച്ചടങ്ങിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഡ്രമ്മർ ശിവമണി, റാപ്പർ ദബ്സീ തുടങ്ങിയവർ വിനോദ വിരുന്നേകും. കമന്റേറ്റർ ഷൈജു ദാമോദരൻ, നടി രഞ്ജിനി ഹരിദാസ് തുടങ്ങിയവരും ചടങ്ങിന് ആവേശം പകരും. വൈകീട്ട് 4.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കും.
ജയിക്കാനായി ടീം ഒരുങ്ങി -ഫോഴ്സ കൊച്ചി കോച്ച്
ശനിയാഴ്ച നടക്കുന്ന ആദ്യ മാച്ചിൽ പങ്കെടുക്കാനായി ടീമംഗങ്ങളെല്ലാം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ഫോഴ്സ കൊച്ചിയുടെ മുഖ്യപരിശീലകൻ മരിയോ ലെമോസ് മാധ്യമങ്ങളോട് പറഞ്ഞു. സീസണിൽ മുഴുവൻ മികച്ച പ്രകടനം കാഴ്ച വെക്കാനൊരുങ്ങിയിരിക്കുകയാണ് ടീം. ജയിക്കാനായി എത്തിയതാണെന്നും ഓരോ താരത്തിന്റെയും മികച്ച പ്രകടനമായിരിക്കും സീസണിൽ പുറത്തെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ കരുത്തോടെ എല്ലാവരും തയാറായിരിക്കുകയാണെന്നും മികവുറ്റ പ്രകടനമാണ് പുറത്തെടുക്കുകയെന്നും ടീം നായകൻ സുഭാഷിഷ് റോയ് പറഞ്ഞു.
ഫുൾസ്ക്വാഡ് ഇങ്ങനെ... ടീം ഫോഴ്സ കൊച്ചി
മരിയോ ലെമോസ് (കോച്ച്), സുബാശിഷ് റോയ് ചൗധരി -കാപ്റ്റൻ, നിജോ ഗിൽബർട്ട്, രാഹുൽ കെ.പി., ഗുബോ സിയാണ്ട , റോഡ്രിഗസ് അയാസോ, റാഫേൽ അഗസ്റ്റോ, ഡോറിയെൽട്ടൺ ഗോമസ് (ഡോറി), സെയ്ദ് മുഹമ്മദ് നിദാൽ, ഒംറാൻ ദിസ്രി, നിഥിൻ മധു, അർജുൻ ജയരാജ്, കെ. അമീൻ, ഹജ്മൽ സക്കീർ, അൽകേഷ് രാജ്
സൽ അനസ്, അജയ് അലക്സ്,കെ. രമിത്, അരുൺലാൽ, ശ്രീനാഥ്, കെ. ലിജോ, ജെസിൽ മുഹമ്മദ്, കെ. നൗഫൽ, ആസിഫ് കോട്ടയിൽ, ജഗന്നാഥ്, കമൽപ്രീത് സിങ്, അനുരാഗ് പി.വി.
ടീം മലപ്പുറം എഫ്.സി
ജോൺ ഗ്രിഗറി (കോച്ച്), അനസ് എടത്തൊടിക (ക്യാപ്റ്റൻ), ജോർജ് ഡിസൂസ, സൗരവ് ഗോപാലകൃഷ്ണൻ, വി. മിഥുൻ, ഇ.കെ. റിസ് വാൻ അലി, ടെൻസിൻ സംദപ്, മിത് അനിൽ അദേകർ, നന്ദു കൃഷ്ണ, വി. ബുജൈർ, ഫസലുറഹ്മാൻ, നിഷാം, നവീൻ കൃഷ്ണ, ഗുർജിന്ദർ കുമാർ, മുഹമ്മദ് മുഷ്റഫ്, അജിത് കുമാർ, അജയ് കൃഷ്ണൻ, മുഹമ്മദ് ജാസിം, റുബൻ ഗാർസസ്, എയ്റ്റർ അൽഡലർ, ജൊസേബ ബെയ്റ്റിയ, അലക്സ് സാഞ്ചസ്, പെഡ്രോ മാൻസി, സെർജിയോ ബാർബോസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.