ആദ്യ വിജയം തേടി ഇന്ന് കാലിക്കറ്റും കൊമ്പൻസും
text_fieldsകോഴിക്കോട്: കാൽപ്പന്തുകളിയെ ഹൃദയത്തിലേറ്റിയ കോഴിക്കോടൻ മണ്ണിൽ പിറന്ന കലിക്കറ്റ് എഫ്.സി സൂപ്പർ ലീഗ് കേരളയിൽ ചൊവ്വാഴ്ച തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. കാലിക്കറ്റിന്റെ ഹോംഗ്രൗണ്ടായ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കുന്ന മത്സരമെങ്ങനെയാകുെമന്ന് വിധിയെഴുതാനും കഴിയാതെ കുഴങ്ങുകയാണ് കളിയാരാധകരും. സന്തോഷ് ട്രോഫി നേടിയ കേരള ടീമിൻറെ ക്യാപ്റ്റനായ ജിജോ ജോസഫെന്ന ടുട്ടുവിന്റെ നായകത്വത്തിലാണ് കാലിക്കറ്റ് എഫ്.സി ആദ്യ വിജയം കുറിക്കാൻ ഇറങ്ങുന്നത്.
പാപെ ഡികിറ്റെ, കെര്‍വെന്‍സ് വെല്‍ഫോര്‍ട്ട്, ഏണര്സ്റ്റോ ബാര്‍ഫോ, റിച്ചാര്‍ഡ് ഓസെ, ഒലന്സി എന്നീ വിദേശ താരങ്ങളാണ് കാലിക്കറ്റ് എഫ്.സി ടീമിന്റെ മുതൽക്കൂട്ട്. വിശാല്‍ ജോണ്‍, ബ്രിട്ടോ, സഞ്ജീവ് ഷാ, അവിറാം, വി അര്ജുന്, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അസ് ലം, ഡെയ്ന്‍ സജു, മുഹമ്മദ് നിഷാദ്, മുഹമ്മദ് നിയാസ്, റിജോണ്‍ ജോസ്, മുഹമ്മദ് റിയാസ്, റോഷന് ഗിഗി, പി എ ഹാഫിസ്, മുഹമ്മദ് സലീം, ജെയിംസ്, അബ്ദുല്‍ ഹക്കു, താഹിര്‍ സമാന്, ഗനി, മനോജ് എന്നിവര്‍ ജയിച്ചുകയറാനുള്ള കൂട്ടുകെട്ടിൽ നീലക്കുപ്പായമിട്ട് കാലിക്കറ്റിൽ അണിനിരക്കും. ഗോവയിലെ ഒരുമാസത്തെ പരിശീലനത്തിനുശേഷം മഞ്ഞക്കുപ്പായമണിഞ്ഞ് പോരിനിറങ്ങുന്ന കൊമ്പൻസ് അമിതമായ ആത്മവിശ്വാസത്തിലാണ്.
ആറു ബ്രസീലിയൻ താരങ്ങളുടെ കരുത്തിലാണ് തിരുവനന്തപുരം കൊമ്പൻസിൻ്റെ അരങ്ങേറ്റം. ബ്രസീലിയൻ ക്ലബ്ബുകളുടെ കളിപരിചയവുമായെത്തിയ മുപ്പത്തിരണ്ടുകാരനായ മധ്യനിരക്കാരൻ പാട്രിക് മോട്ടയിലാണ് കൊമ്പൻസിന്റെ പരിശീലകനായ സെർജിയോ അലക്സാൻട്ര വിശ്വാസമർപ്പിക്കുന്നത്. ക്യാപ്റ്റനായ പാട്രിക് മോട്ടക്ക് സഹായമേകാൻ ചാട്ടുളിവേഗമേറിയ ഇരുപതുകാരനായ മിഡ്ഫീൽഡർ ഡേവി കുൻഹീനും കേമനാണ്. പന്തുകടത്തിവിടാതെ പ്രതിരോധമല തീർക്കാൻ റെനൻ ജനുവരിയോ, ഒട്ടെമർ ബിസ്പോ, മാർക്കോസ് വൈൽഡർ എന്നിവരുമുണ്ട്.
ഗോൾവല കാക്കുന്നത് ബ്രസീലുകാരനായ മൈക്കേൽ അമേരി കോയും ആയത് സെർജിയോ അലക്സാൻട്രക്ക് ആത്മവിശ്വാസമേകുകയാണ്. അബ്ദുൽ ബാദ്ഷാ, നവീൻ സുരേഷ്, കെ.പി.ശരത്ത്, സച്ചിൻ സാജു, ടി.എം. വിഷ്ണു തുടങ്ങിയവരും ചേരുന്നതോടെ മഞ്ഞപ്പട പൂർണമാകും. ഇന്ത്യൻ ഫുട്ബാളിനുതന്നെ ഊർജം പകരുന്ന രീതിയിലേക്ക് കേരള സൂപ്പർ ലീഗ് മാറുമ്പോൾ കാലിക്കറ്റ് എഫ്.സിയുടെ പങ്ക് ചെറുതാകില്ലെന്നാണ് മുഖ്യപരിശീലകനായ ഇയാൻ ആൻഡ്രൂ ഗിലാൻ പറഞ്ഞത്. ആ വ ിശ്വാസത്തിന് ശക്തിപകരുന്നത് സഹപരിശീലകനായ ബിബി തോമസ് മുട്ടത്താണ്. പേടിഎം ഇൻസൈഡർ ആപ്ിലൂടെ ടിക്കറ്റ് വിൽപന ഏറെ നടത്തിയതിനാൽ ആരാധകകൂട്ടവും കളിക്ക് ആവേശം പകരാനെത്തുെമന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.