സൂപ്പർ ലീഗ് കേരള: ഒന്നാം സെമി ഫൈനൽ ഇന്ന്
text_fieldsകോഴിക്കോട്: 30 മത്സരങ്ങളടങ്ങിയ അവസാനത്തിൽ സൂപ്പർ ലീഗ് കേരള സെമിയിൽ ഇടം നേടിയ കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും ചൊവ്വാഴ്ച ഫൈനൽ തേടി കോർപറേഷൻ സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും. പരിക്കുകളോ ആൾനഷ്ടമോ ഇല്ലാതെ ശക്തരെത്തന്നെ ഇറക്കിയാണ് മത്സരത്തിനിറങ്ങുകയെന്ന് പ്രീ മാച്ച് മീറ്റിങ്ങിൽ ഇരു ടീമുകളും അറിയിച്ചതോടെ സെമി ഫൈനൽ കടുക്കും. പത്ത് കളിയിൽ മൂന്നു വിജയവും നാലു സമനിലയും മൂന്നു തോൽവിയുമായാണ് കൊമ്പൻസ് സെമി പിടിച്ചത്. അഞ്ചു വിജയവും നാലു സമനിലയും ഒരു തോൽവിയുമായി പട്ടികയിൽ ഏറ്റവും മികച്ച ടീമാണ് കാലിക്കറ്റ് എഫ്.സി. 13 പോയന്റാണ് കൊമ്പൻസിനുള്ളതെങ്കിൽ 19 പോയന്റാണ് കാലിക്കറ്റ് എഫ്.സിക്കുള്ളത്.
കാലിക്കറ്റുമായുള്ള നേരിട്ടുള്ള പോരാട്ടം കൊമ്പൻസിന് കനത്ത വെല്ലുവിളിതന്നെയാണെങ്കിലും തങ്ങൾ മികച്ച ഫോമിലാണെന്ന് ടീം മാനേജർ രമേഷ് പറഞ്ഞു. നാലു ഗോൾ നേടിയ ബ്രസീലിയൻ താരം ഒട്ടേമറും കളിച്ച ഒമ്പതു കളികളിലും സ്ഥിരതയോടെ ഫോമിലുള്ള മിഡ്ഫീൽഡർ പാട്രിക് മോട്ടയും പത്തു കളികളിലും കളിച്ച മിഡ്ഫീൽഡർ സീസൻ, ലാൽഹമംഗൈസങ്ക, ബ്രസീലിയൻ ഡിഫൻഡർ റെനൻ, ശക്തനായ ഗോൾകീപ്പർ സാന്റോസ്, ഡിഫന്റർമാരായ ബാദിഷ്,അഖിൽ എന്നിവർ കൊമ്പൻസിനുവേണ്ടി ആദ്യ ഇലവനിലെത്താനാണ് സാധ്യത.
കളിച്ച എട്ടുകളിയിൽ നാലുഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ച കാലിക്കറ്റിന്റെ ഹെയ്തിതാരം ബെൽേഫാർട്ട്,ഒമ്പതു കളിയിൽ മൂന്നുഗോൾ നേടിയ ഗനി, എട്ടു കളിയിൽ രണ്ടു ഗോൾ നേടിയ ബ്രിറ്റോ, മുഹമ്മദ് റിയാസ്,ഗോൾ തടയുകയും ഗോളടിക്കുകയും ചെയ്യുന്ന അബ്ദുൽ ഹക്കു, റിച്ചാർഡ്, മനോജ്, മുഹമ്മദ് അഷ്റഫ്,ക്യാപ്റ്റൻ ജിേജാ ജോസഫ് തുടങ്ങി കാലിക്കറ്റിന്റെ കരുത്തരെ വകഞ്ഞുമാറ്റി ഗോൾവല കുലുക്കൽ കൊമ്പൻസ് ടീമിന് അൽപം പ്രയാസപ്പെേടണ്ടിവരും.
സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ ഞങ്ങൾ മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലാണ് ഇനി മുന്നിൽ. അവിടെ പഴയ മത്സരങ്ങൾക്ക് പ്രസക്തിയില്ല. ജയിച്ചാൽ മാത്രം മുന്നോട്ടു പോകാം. ടീമിന്റെ തന്ത്രങ്ങൾ ഗ്രൗണ്ടിൽ പ്രാവർത്തികമാക്കുകയാണ് ഇനി ലക്ഷ്യം. ആരാധകരുടെ പിന്തുണയോടെ ഫൈനലിലേക്ക് മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.’ -കാലിക്കറ്റ് കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ
‘കാലിക്കറ്റ് എഫ്.സി മികച്ച ടീമാണ്, അവരുടെ ഇതുവരെയുള്ള പ്രകടനത്തെ ഏറെ ബഹുമാനത്തോടെ കാണുന്നു. ഞങ്ങളുടെ കളിക്കാരുടെ കഴിവിലും സമർപ്പണത്തിലും ഏറെ പ്രതീക്ഷയുണ്ട്. നിർണായക ഘട്ടങ്ങളിൽ എത്രത്തോളം മികവിലേക്ക് ഉയരാൻ പറ്റും എന്നതാണ് ഇനി പ്രധാനം. ഫൈനൽ കളിക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് ഞങ്ങൾ ഇറങ്ങുന്നത്.’ -തിരുവനന്തപുരം കൊമ്പൻസ് കോച്ച് സെർജിയോ അലക്സാണ്ട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.