വലത് കാല്‍ വെക്കണം, വിമാനം കയറിയാല്‍ സ്വഭാവം മാറും; ക്രിസ്റ്റ്യാനോയുടെ ചില വിശ്വാസങ്ങളേ!
text_fieldsകഠിനാധ്വാനത്തിന്റെ പ്രതീകമാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അവസരങ്ങള്‍ നഷ്ടപ്പെടുത്തി വിധിയെയും ദൗര്‍ഭാഗ്യത്തെയും പഴിക്കുന്നവര്‍ ക്രിസ്റ്റ്യാനോയുടെ കരിയര്‍ ഗ്രാഫിനെ അസൂയയോടെ മാത്രമേ നോക്കിക്കാണൂ. ഇപ്പോഴും ഇരുപത് വയസുകാരന്റെ കായികക്ഷമതയും കായിക ബലവും ക്രിസ്റ്റ്യാനോ കാത്തുസൂക്ഷിക്കുന്നു.
അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ കിരീടങ്ങളും മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു സീരി എ കിരീടവും യൂറോ കപ്പും സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ അഞ്ച് തവണ ബാലണ്‍ദ്യോര്‍ അവാര്‍ഡും സ്വന്തമാക്കി. ഇതെല്ലാം കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണ്. എന്നാല്‍, തന്റെ നേട്ടങ്ങള്‍ക്ക് പിറകില്‍ ചില വിശ്വാസങ്ങള്‍ പാലിക്കപ്പെട്ടതിന്റെ ഗുണഫലം കൂടിയുണ്ടെന്ന് സ്വയം കരുതിപ്പോരുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ! അതേ, ആ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിട്ടാകും ഉള്‍ക്കൊള്ളാന്‍ സാധിക്കുക.
മത്സരത്തിനായി ടീമിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്താല്‍ ആദ്യം പുറത്തിറങ്ങുന്നത് താനായിരിക്കണമെന്നത് ക്രിസ്റ്റ്യാനോക്ക് നിര്‍ബന്ധമാണ്. ആദ്യം ഇറങ്ങാനുള്ള തയാറെടുപ്പ് താരം നടത്തുകയും ചെയ്യും. സഹതാരങ്ങള്‍ ക്രിസ്റ്റ്യാനോയുടെ വിചിത്രമായ വിശ്വാസത്തിന് എതിര് നില്‍ക്കാറുമില്ല.
ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ ആദ്യം വലത് കാല്‍ വെക്കും. ഫ്രീകിക്കുകള്‍ എടുക്കുമ്പോള്‍ ഒരേ രീതിയില്‍ കാലുകള്‍ കൃത്യമായി അകത്തിയിട്ട് നില്‍ക്കും. ഇതെല്ലാമാണ് ക്രിസ്റ്റ്യാനോ തന്റെ കരിയറിലുടനീളം പാലിച്ചു പോന്ന വിശ്വാസങ്ങള്‍.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രീ സീസണില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അദ്ദേഹത്തിന്റെ സൂപ്പര്‍ ഏജന്റ് ജോര്‍ജ് മെന്‍ഡസ് പുതിയ ക്ലബ്ബിലേക്കുള്ള ചുവട് മാറ്റവുമായി ബന്ധപ്പെട്ട നീക്കുപോക്കുകളിലാണ്. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കുമായും സ്‌പെയ്‌നില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായും അവസാന വട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.