ടാറ്റ ഫുട്ബാൾ അക്കാദമി സെലക്ഷൻ ട്രയൽസ്
text_fieldsജംഷഡ്പൂർ: ടാറ്റ ഫുട്ബാൾ അക്കാദമിയിൽ ഫുട്ബാൾ സെലക്ഷൻ ട്രയൽ നടത്തുന്നു. 2011 ജനുവരി 1 നും 2012 ഡിസംബർ 31 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കാണ് അവസരം. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്പോർട്ട് (ലഭ്യമെങ്കിൽ), പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ എന്നിവയുടെ യഥാർഥ സ്കാൻ ചെയ്ത പകർപ്പുകളും അപ്ലോഡ് ചെയ്യണം.
താൽപര്യമുള്ള കളിക്കാർ ഒക്ടോബർ 30 മുമ്പ് ക്ലബിന്റെ വെബ്സൈറ്റ് www.fcjamshedpur.com സന്ദർശിച്ച് രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു ആവശ്യമുള്ള രേഖകൾ അപ്ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് നാല് വർഷത്തേക്ക് മുഴുവൻ സ്കോളർഷിപ്പും ലഭിക്കും.
കളിക്കാർക്ക് പ്രത്യേക പരിശീലന സൗകര്യങ്ങൾ, വിദ്യാഭ്യാസം, വിനോദമുറികൾ, താമസം, ഭക്ഷണം സൗകര്യം ലഭിക്കും. ജംഷഡ്പൂർ എഫ്.സി യൂത്ത് ടീമുകളെ പ്രതിനിധീകരിക്കുന്ന കളിക്കാർക്ക് ഝാർഖണ്ഡിനെയും ഇന്ത്യൻ ദേശീയ ടീമുകളെയും പ്രതിനിധീകരിക്കാൻ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0657-2221736 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.