ഫുട്ബാൾ ഇതിഹാസമേ, നന്ദി
text_fieldsബ്രസീലിലെ തെക്കുകിഴക്കൻ പട്ടണമായ മിനാസ് ജെറയ്സിലെ ട്രെസ് കൊരാകോസ് മുനിസിപ്പാലിറ്റിയിൽ ഉത്സവമായി വൈദ്യുതി വെളിച്ചമെത്തിയ 1940 ഒക്ടോബറിൽതന്നെയായിരുന്നു ജോ റാമോ നാസിമെേൻറാ എന്ന ഡൊൻഡീന്യോക്കും ഭാര്യ സെലസ്റ്റക്കും ആൺകുഞ്ഞ് പിറന്നത്. കത്തിജ്വലിക്കുന്ന വൈദ്യുതിവിളക്ക് കണ്ട് അതിശയപ്പെട്ട ഗ്രാമവാസികൾക്ക് അതിെൻറ ഉപജ്ഞാതാവ് തോമസ് ആൽവ എഡിസൺ ദൈവതുല്യനായി.
ഇൗ ബഹളത്തിനിടയിൽ തങ്ങൾക്കു പിറന്ന കുഞ്ഞിന് എന്തു പേരിടണമെന്ന കാര്യത്തിൽ ഡൊൻഡീന്യോക്ക് രണ്ടാമതൊരു ചിന്തയില്ലായിരുന്നു. അവർ മകനെ എഡിസൺ അരാൻറസ് ഡോ നാസിമെേൻറാ എന്നു വിളിച്ചു. ജനനസർട്ടിഫിക്കറ്റിലെഴുതുേമ്പാൾ എഡിസണിലെ 'െഎ' വിട്ടുപോയതിനാൽ അവൻ എഡ്സൺ ആയി. പിന്നീട്, സ്കൂളിലെത്തിയപ്പോൾ തലനിറയെ ഫുട്ബാളായി. ചണച്ചാക്കും പഴന്തുണിയും ചുരുട്ടിക്കെട്ടി, അതിനു മുകളിലായി മുന്തിരിവള്ളിചുരുട്ടി രാവും പകലും പന്തുതട്ടി നടന്നു. മുഴുസമയവും കളിച്ചാൽ വിശപ്പിനെ മറക്കാമെന്നായിരുന്നു കുഞ്ഞുനാളിൽ ആരോ ചൊല്ലിക്കൊടുത്ത മന്ത്രം. അക്കാലത്താണ് വാസ്കോഡ ഗാമ ക്ലബിെൻറ ഗോൾകീപ്പർ 'ബിലെ'യുടെ ആരാധകനായി തുടങ്ങിയത്. അങ്ങനെ, കൂട്ടുകാർ അവനൊരു പേരുനൽകി. ഇഷ്ടതാരം 'ബിലെ'യാണ് അവർ മനസ്സിൽ കണ്ടതെങ്കിലും വിളിച്ചത് 'പെലെ' എന്നായി.
കുഞ്ഞു പെലെ ലോകമാകെ പടർന്നു. അച്ഛൻ സ്വപ്നംകണ്ടതിനേക്കാളേറെ ഉയരെ വളർന്നു, സാക്ഷാൽ തോമസ് ആൽവ എഡിസണിനേക്കാൾ പ്രശസ്തനായി. 'ബൾബിനേക്കാൾ ഉരുണ്ട പന്തിൽ മായാജാലം തീർത്ത്, ലോകം പലതവണ വെട്ടിപ്പിടിച്ച് അവൻ കാൽപന്തിെൻറ രാജാവായി. പെലെ എന്ന രണ്ടക്ഷരത്തിൽ ഫുട്ബാളിെൻറ ജീവശ്വാസം. ആ ഇതിഹാസത്തിന് ഇന്ന് 80 തികയുന്നു.
അച്ഛെൻറ കണ്ണീരും മകെൻറ വാക്കും
1958 സ്വീഡൻ ലോകകപ്പിൽ ബ്രസീൽ കിരീടമണിഞ്ഞതിനു പിന്നാലെ, ഗോൾകീപ്പർ ഗിൽമറുടെയും ദിദിയുടെയും നെഞ്ചിൽ മുഖം അമർത്തി കരയുന്ന 17കാരൻ പെലെയുടെ ചിത്രമാണ് കാനറികളുടെ ലോകകപ്പ് ഒാർമകളിലെ തിളക്കമേറിയ ആദ്യ ദൃശ്യം. ഒമ്പതാം വയസ്സിെൻറ എടുത്തുചാട്ടത്തിൽ അച്ഛന് കൊടുത്ത വാക്ക് പാലിച്ചതിെൻറ ആനന്ദക്കണ്ണീരായിരുന്നു അന്ന് സ്വീഡനിലെ റസുൻഡ സ്റ്റേഡിയത്തിൽ പൊഴിഞ്ഞതെന്നാണ് പിന്നീട് പെലെ പറഞ്ഞത്.
ഫുട്ബാളറായ അച്ഛെൻറ കണ്ണീരിനു മുന്നിൽ നടത്തിയ വാഗ്ദാനവും, അത് പാലിക്കാനായി നടത്തിയ പോരാട്ടവുമാണ് പെലെയെന്ന കാൽപന്ത് ഇതിഹാസത്തെ സൃഷ്ടിച്ചത്. ബ്രസീലിലെ ഒാരോ വീട്ടിലും കണ്ണീർപ്പുഴയൊഴുക്കിയ മാറക്കാന ദുരന്തത്തിെൻറ നാളിൽ പെലെക്ക് ഒമ്പതു വയസ്സായിരുന്നു. 1950 ജൂലൈ 16ന് ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ ഉറുഗ്വായ്ക്കു മുന്നിൽ ബ്രസീൽ തോറ്റവാർത്തയറിഞ്ഞ് ആ വീടും ശോകമൂകമായി. റേഡിയോക്കു മുന്നിലിരുന്ന് കരഞ്ഞ അച്ഛനെ ആശ്വസിപ്പിക്കാൻ കുഞ്ഞുപെലെ ഒരു വാക്കുകൊടുത്തു - 'രാജ്യത്തിനും അച്ഛനുമായി ഒരുനാൾ ഇൗ ട്രോഫി ഞാൻ നേടിത്തരും.'
കുഞ്ഞുനാവിലെ വലിയവർത്തമാനം വെറുതെയായില്ല. എട്ടുവർഷം മാത്രമേ ആ പിതാവിനും, ദശലക്ഷം ബ്രസീലുകാർക്കും കാത്തിരിക്കേണ്ടിവന്നുള്ളൂ. 1958ൽ ദിദിയും വാവയും ഗരിഞ്ചയും നയിച്ച ടീമിൽ 17കാരനായി അവനുമുണ്ടായിരുന്നു. ൈഫനലിലെ ഇരട്ട ഗോൾ ഉൾപ്പെടെ ആറു ഗോൾ കുറിച്ച് കൊച്ചുപയ്യൻ ബ്രസീലിെൻറ പ്രിയപുത്രനായി. മാറക്കാനയിൽ നഷ്ടമായ ഒരു കപ്പ് വീട്ടിലെത്തിക്കുമെന്ന് വാക്കുകൊടുത്തവൻ, അങ്ങനെ മൂന്നെണ്ണം (1958, 1962 , 1970) രാജ്യത്തിന് സമ്മാനിച്ചു. പെലെക്ക് അല്ലാതെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടം.
1957ൽ തുടങ്ങി 1971 വരെ നീണ്ട 14 വർഷത്തെ രാജ്യാന്തര കരിയറുമായി പെലെ ബ്രസീലിയൻ ഫുട്ബാളിെൻറ ആർകിടെക്ട് ആയി മാറി. സ്വീഡൻ ലോകകപ്പിലെ പ്രകടനത്തിനു പിന്നാലെ, പണസഞ്ചിയുമായി കൊത്തിക്കൊണ്ടുപോവാൻ യൂറോപ്യൻ ക്ലബുകൾ വന്നെങ്കിലും സാേൻറാസിൽ ഉറച്ചുനിൽക്കാനായിരുന്നു പെലെയുടെ തീരുമാനം. അങ്ങനെ 18 വർഷം അവിടെതന്നെ കഴിഞ്ഞു. ശേഷം, ബ്രസീൽ വിടാൻ തീരുമാനിച്ചപ്പോൾ, തെരഞ്ഞെടുത്തത് ബാസ്കറ്റ്ബാളും ബേസ്ബാളും അമേരിക്കൻ ഫുട്ബാളും മാത്രം പരിചിതമായ അമേരിക്കൻ മണ്ണിെല ന്യൂയോർക് കോസ്മോസിലേക്ക്. ആ തെരഞ്ഞെടുപ്പിലുമുണ്ടായിരുന്നു പെലെ ടച്ച്. സ്വന്തം മേൽവിലാസത്തിലൂടെ അമേരിക്കൻ മണ്ണിലേക്ക് ഫുട്ബാളിെൻറ വേരുകൾ പടർത്തുക. പതിറ്റാണ്ടുകൾക്കുശേഷം തിരിഞ്ഞുനോക്കുേമ്പാൾ അവിടെയും പെലെ വിജയിച്ചുവെന്ന് കാലം അടയാളപ്പെടുത്തുകയാണ്.
നൂറ്റാണ്ടിലേെറ പാരമ്പര്യമുള്ള ഫുട്ബാൾ എന്ന ഗാലക്സിയിൽ, ദശലക്ഷം താരങ്ങൾ പിറന്നുപോയാലും അവർക്കെല്ലാം മുകളിൽ ജ്വലിക്കുന്ന സൂര്യനാണ് പെലെ. ഡീഗോ മറഡോണ മുതൽ സിനദിൻ സിദാനും റൊണാൾഡോയും തുടങ്ങി, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ െറാണാൾഡോയും വരെയുള്ള സൂപ്പർ താരങ്ങളുടെ കളിയഴകും പ്രതിഭയും നിറമുള്ള ടെലിവിഷൻ ചിത്രങ്ങളിൽ കണ്ട് ആരാധിക്കുന്ന ലോകഫുട്ബാളിനെ അവ്യക്തമായ ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളിലെ മായാജാലത്തിലൂടെ കീഴടക്കിയാണ് പെലെ കാൽപന്തിെൻറ രാജാവാകുന്നത്.
പതിവ് പിറന്നാളിെൻറ ആഘോഷങ്ങളൊന്നുമില്ലാതൊണ് ഇതിഹാസതാരം 80ലേക്ക് കടക്കുന്നത്. പ്രായാധിക്യത്തിെൻറ അവശതകളും കോവിഡിെൻറ നിയന്ത്രണങ്ങളും കാരണം ബ്രസീലിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ് താരം. എങ്കിലും, ദിവസങ്ങൾക്കുമുേമ്പ ലഭിച്ചുതുടങ്ങിയ ജന്മദിന സന്ദേശങ്ങൾക്ക് സാമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിക്കുന്നു. പെലെ, ഇല്ലെങ്കിലും സാവോപോളോയിലും പഴയ തട്ടകമായ സാേൻറാസിലുമെല്ലാം ജന്മദിനാഘോഷം പൊടിപൊടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.