ഫിഫക്ക് നന്ദി, 2023 ക്ലബ് ലോകകപ്പ് വിജയകരം -സൗദി കായിക മന്ത്രി
text_fieldsജിദ്ദ: ഈ വർഷത്തെ ക്ലബ് ലോകകപ്പ് വൻ വിജയമെന്ന് സൗദി സ്പോർട്സ് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ. ഈ ആഗോള പരിപാടി എല്ലാ ചിട്ടകളോടെയും ഭംഗിയായി നടന്നു. വലുതും പ്രധാനപ്പെട്ടതുമായ ഭൂഖണ്ഡാന്തര, അന്തർദേശീയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ സൗദിയുടെ ശേഷിയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഈ ആഗോള ഇവന്റിന്റെ വിജയത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്.
കാരണം കായിക മേഖലക്ക് ഭരണകൂടം വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നൽകുന്നത്. ഇതു ഞങ്ങളുടെ മഹത്തായ മാതൃരാജ്യത്തെ വിവിധ കായികയിനങ്ങളിലും എല്ലാ ഫോറങ്ങളിലും ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റിയെന്നും കായിക മന്ത്രി പറഞ്ഞു.ടൂർണമെന്റിന്റെ ഈ പതിപ്പ് രാജ്യത്ത് വിജയകരമാക്കാൻ ഫിഫ നടത്തിയ മഹത്തായ ശ്രമങ്ങൾക്കും മികച്ച സഹകരണത്തിനും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഫുട്ബാൾ ആരാധകരുടെ വമ്പിച്ച സാന്നിധ്യമുണ്ടായി. പങ്കെടുത്ത എല്ലാ ടീമുകൾക്കിടയിലും ഇതു വലിയ ആവേശവും മത്സരവുമുണ്ടാക്കി. ഒപ്പം ടൂർണമെന്റ് വിജയകരമാക്കുന്നതിലും സഹായിച്ചു. 2023 ലെ ക്ലബ് ലോകകപ്പ് കിരീടം നേടിയ ഇംഗ്ലീഷ് മാഞ്ചസ്റ്റർ സിറ്റി ടീമിനെ മന്ത്രി അഭിനന്ദിച്ചു. മറ്റെല്ലാ ടീമുകൾക്കും വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയം നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.