'ആ ഹെയർസ്റ്റൈൽ ഭീകരമായിരുന്നു, അമ്മമാരേ മാപ്പ്'
text_fieldsസാവോപോളോ: 19 വർഷം മുമ്പത്തെ ഒരു മുടിമുറിയുടെ പേരിൽ ലോകമെങ്ങുമുള്ള അമ്മമാരോട് മാപ്പ് ചോദിക്കുകയാണ് ബ്രസീലിെൻറ ഫുട്ബാൾ ഇതിഹാസം റൊണാൾഡോ. ഓർമയില്ലേ 2002 കൊറിയ-ജപ്പാൻ ലോകകപ്പിൽ തുർക്കിക്കെതിരായ സെമിഫൈനലിലെ െറാണാൾഡോയെ. മുടിയുടെ മുൻഭാഗം മാത്രം നിലനിർത്തി, ബാക്കിഭാഗം ഷേവ് ചെയ്ത് കളത്തിലിറങ്ങിയ സൂപ്പർ താരം. ആരാധക ലോകത്തിന് അതൊരു ഹരമായിരുന്നു. ഫൈനലിൽ ജർമനിക്കെതിരെ കളത്തിലിറങ്ങുംമുമ്പ് റൊണാൾഡോ ഹെയർകട്ട് ആരാധകർ ഏറ്റെടുത്തു. ലോകമെങ്ങും ട്രെൻഡായി. എന്നാൽ, 19 വർഷത്തിനിപ്പുറം ആ ഹെയർസ്റ്റൈലിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ഭയാനകം' എന്നായിരുന്നു പ്രതികരണം. 'വാശിപിടിച്ച് അതേ ഹെയർസ്റ്റൈൽ അനുകരിച്ച കുട്ടികളുടെ അമ്മമാരോട് ഞാൻ ക്ഷമ ചോദിക്കുന്നു' -സ്പോർട്സ് ഇലസ്ട്രേറ്റഡിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോയുടെ കുറ്റസമ്മതം. എന്നാൽ, തനിക്കുപോലും ഇഷ്ടമില്ലാതിരുന്ന ഹെയർസ്റ്റൈൽ സ്വീകരിച്ചതിെൻറ രഹസ്യവും താരം വെളിപ്പെടുത്തി. മത്സരത്തിനുമുമ്പ് പേശിവേദനയും പരിക്കുമെല്ലാമുണ്ടായിരുന്നു.
തെൻറ ഫിറ്റ്നസ് സംബന്ധിച്ച് മാധ്യമശ്രദ്ധ വഴിതിരിച്ചുവിടാനുള്ള വഴിയായിരുന്നു എനിക്ക് ഹെയർസ്െറ്റെൽ മാറ്റം. ടീമിലെ സഹതാരങ്ങൾക്കുപോലും ആ ഹെയർസ്റ്റൈൽ ഇഷ്ടമായില്ല. പക്ഷേ, വിചിത്രമായ മുടിയുമായി കളത്തിലിറങ്ങിയതോടെ, ഫൈനലിനു മുന്നേ ചർച്ചകളെല്ലാം മാറി.
പരിക്കും ഫിറ്റ്നസും എല്ലാവരും മറന്നു.
ജർമനിക്കെതിരെ ആത്മവിശ്വാസത്തോടെ കളിക്കാൻ കഴിഞ്ഞതും കിരീടവിജയമൊരുക്കിയ രണ്ടു ഗോളുകൾ നേടാൻ കഴിഞ്ഞതും ഈ തന്ത്രം കാരണമായിരുന്നു. ഫൈനലിൽ ജർമനിയെ 2-0ത്തിന് തോൽപിച്ച് ബ്രസീൽ കിരീടമണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.