Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lional messi
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സി...

മെസ്സി പി.എസ്​.ജിയിലേക്ക്​​; സ്​ഥിരീകരിച്ച്​ ഖത്തർ അമീറിന്‍റെ സഹോദരൻ

text_fields
bookmark_border

പാരിസ്​: കുഞ്ഞുനാൾ മുതൽ പന്തുതട്ടിയ ബാഴ്​സ'ലോണയുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ ലയണൽ മെസ്സി പി.എസ്​.ജിയിലേക്കെന്ന്​ സൂചന. ഫ്രഞ്ച്​ ക്ലബ്​ ഉടമയായ ഖത്തർ അമീറിന്‍റെ സഹോദരൻ ഖാലിദ്​ ബിൻ ഹമദ്​ ബിൻ ഖലീഫ ആൽതാനി​ വാർത്ത സ്​ഥിരീകരിച്ചിട്ടുണ്ട്​. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാക​ുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

സാധ്യത കൽപിക്കപ്പെട്ടിരുന്ന പ്രിമിയർ ലീഗ്​ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നേരത്തെ പിൻവാങ്ങിയതോടെ പി.എസ്​.ജിക്കൊപ്പമാകുമെന്ന്​ സൂചനയുണ്ടായിരുന്നു. വമ്പൻ പ്രതിഫലം നൽകേണ്ട താരത്തിനെ ഏറ്റെടുക്കാൻ ക്ലബുകളിൽ പലതിന്‍റെയും സാമ്പത്തിക സ്​ഥിതി അനുവദിക്കാത്തതാണ് പി.എസ്​.ജിക്ക്​​ അനുഗ്രഹമായത്​. നേ​രത്തെ ഒന്നിച്ചു പന്തുതട്ടിയ നെയ്​മർ, സൂപർ താരം കിലിയൻ എംബാപെ തുടങ്ങിയവർക്കൊപ്പമാകും ഇതോടെ അടുത്ത സീസൺ മുതൽ മെസ്സി ബൂട്ടുകെട്ടുക.

ഫുട്​ബാളിൽ പിച്ചവെച്ചുതുടങ്ങിയ അന്ന​ുതൊട്ട് മെസ്സി​ ജഴ്​സി അണിഞ്ഞ ക്ലബാണ്​ ബാഴ്​സലോണ. ടീമിന്‍റെ വലിയ വിജയങ്ങളിൽ പലതിന്‍റെയും ശിൽപിയും അമരക്കാരനുമായി. 2003 മുതൽ സീനിയർ ടീമിൽ ഇടംപിടിച്ച 34 കാരൻ 778 മത്സരങ്ങളിൽ 672 ഗോളുകൾ നേടിയിട്ടുണ്ട്​.

കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്​നങ്ങളെ തുടർന്ന്​ ടീം വിടാൻ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാൻസ്​ഫർ വ്യവസ്​ഥകളിൽ കുരുങ്ങി. ഇത്തവണ കരാർ കാലാവധി അവസാനിച്ചതോടെ പകുതി തുക നൽകി നിലനിർത്താമെന്ന്​ ക്ലബ്​ സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.

പി.എസ്​.ജിയിലെ ട്രാൻസ്​ഫർ തുക സംബന്ധിച്ച്​ അന്തിമ ധാരണയായിട്ടില്ല. സെർജിയോ റാമോസ്​, ജോർജിനോ വിജ്​നാൾഡം, ജിയാൻലൂയിജി ഡൊണാറുമ തുടങ്ങിയവർ നേരത്തെ പി.എസ്​.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്​. ഇവർക്കു പിന്നാലെയാണ്​ മെസ്സിയുടെ വരവ്​.

ആറു തവണ ബാലൻ ഡി ഓർ ജേതാവായ മെസ്സി ജൂലൈ ഒന്നുമുതൽ ബാഴ്​സ കരാർ അവസാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel Messibrother of the Emir of Qatar confirms
News Summary - The brother of the Emir of Qatar confirms Lionel Messi is signing for PSG
Next Story