ചാമ്പ്യൻസ് ലീഗ് അടിമുടി മാറും; പുതിയ സീസണിൽ വമ്പൻ മാറ്റങ്ങൾ
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗിൽ മത്സരക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് കഴിഞ്ഞ ദിവസമാണ് നടത്തത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളുമായിട്ടാണ് ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കളികൾ നടക്കുക. മുമ്പ് 32 ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ ടീമുകളുടെ എണ്ണം 36 ആയി ഉയരും.
ടീമുകളുടെ തെരഞ്ഞെടുപ്പിങ്ങനെ.
യുവേഫ ഓരോ ഫുട്ബോൾ അസോസിയേഷനുകൾക്കും ലീഗുകൾക്കും ക്ലബുകൾക്കുമെല്ലാം പെർഫോമൻസ് അടിസ്ഥാനത്തിൽ റാങ്കിങ് തയ്യാറാക്കുന്നുണ്ട്. ഈ റാങ്കിങ്ങിൽ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ട്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും നാല് ടീമുകൾ വീതം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. കൂടാതെ വർഷംതോറും ഓരോ ലീഗുകളിലെ മൊത്തം മത്സരങ്ങളും പ്രകടനവും മാനദണ്ഡമാക്കി യുവേഫ പെർഫോമെൻസ് സ്പോട്ട് കണക്കാക്കാറുണ്ട്. ഈ റാങ്കിങ് അനുസരിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇറ്റലിക്കും ജർമനിക്കും അഞ്ച് ടീമുകളെ മത്സരിപ്പിക്കാനാകും.
അഞ്ചാമതുള്ള ഫ്രാൻസിൽ നിന്നും മൂന്നും ആറാമതുള്ള നെതർലൻഡ്സിൽ നിന്നും രണ്ടുടീമുകൾ വീതവും ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടും. കൂടാതെ ബെൽജിയം, സ്കോട്ട്ലാ്ൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നും ഓരോ ടീമുകൾ വീതവും കളിക്കും. ഇവക്കുപുറമേ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ, യൂറോപ്പ ലീഗ് ചാമ്പ്യൻമാർ എന്നിവരും യോഗ്യത നേടും. ഈ ടീമുകൾക്കെല്ലാം പുറമേ യോഗ്യത റൗണ്ട് കടന്നെത്തുന്ന ടീമുകളുൾ ഉൾപ്പടെ 36 ടീമുകൾ ചാമ്പ്യൻസ് ലീഗിൽ പന്തു തട്ടും.
ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാമ്പ്യൻമാരും ലീഗുകളിൽ നിന്നും യോഗ്യത നേടിയെത്തിയാൽ ഇവർക്ക് പകരം മറ്റ് ടീമുകളേയും ഉൾപ്പെടുത്തും. ഇതുപ്രകാരം യുവേഫ കോഎഫിഷയന്റ് റാങ്കിൽ 11ാമതുള്ള രാജ്യത്തെ ലീഗിൽ ജേതാക്കളെ ഉൾപ്പെടുത്തും. യുറോപ്പ ലീഗിൽ ഉൾപ്പെടുന്നവരും ടോപ്പ് 4ൽ എത്തിയാൽ യോഗ്യത റൗണ്ടിലുള്ളവരിൽ ഏറ്റവും കൂടുതൽ പോയിന്റുള്ള ടീമിനെ തെരഞ്ഞെടുക്കും.
മത്സരക്രമത്തിലേക്ക് വന്നാൽ ഓരോ ടീമിനും എട്ട് മത്സരങ്ങൾ കളിക്കേണ്ടി വരും. നാല് ഹോം മത്സരവും നാല് എവേ മത്സരവുമെന്ന രീതിയിലാണ് കളിയുണ്ടാവുക. ഈ കളികളുടെ മത്സരഫലം അടിസ്ഥാനമാക്കി എട്ട് ടീമുകൾ റൗണ്ട് ഓഫ് 16യിലേക്ക് നേരിട്ട് യോഗ്യത നേടും. ഒമ്പത് മുതൽ 24 വരെ റാങ്കിൽ ഉൾപ്പെടുന്നവരിൽ നിന്ന് പ്ലേ ഓഫ് മത്സരങ്ങൾ ഒരുക്കി അവരിൽ നിന്നും എട്ട് പേരെ കൂടി തെരഞ്ഞെടുത്ത് റൗണ്ട് ഓഫ് 16 ലൈനപ്പ് പൂർത്തിയാക്കും. ലീഗിലെ പോയിന്റുകൾ മുൻനിർത്തിയാവും റൗണ്ട് ഓഫ് 16യിൽ എതിരാളികളെ തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.