പടനായകൻ പടിയിറങ്ങുന്നു; സെർജിയോ റാമോസ് ഇനി റയൽ മഡ്രിഡിനൊപ്പമില്ല
text_fieldsമഡ്രിഡ്: കാലുകൊണ്ടും കരുത്തുകൊണ്ടും റയൽ മഡ്രിഡിന്‍റെ പ്രതിരോധ നിരക്ക് വീര്യം പകർന്ന സാന്റിയാഗോ ബെർണബ്യൂവിന്‍റെ വീരപുത്രൻ സെർജിയോ റാമോസ് ക്ലബിന്‍റെ പടിയിറങ്ങി. സ്പാനിഷ് കാൽപന്തിൽ ഒരു യുഗം തുന്നിച്ചേർത്താണ് 16 വർഷങ്ങൾക്ക് ശേഷം റാമോസ് പടിയിറങ്ങുന്നത്. ക്ലബ് പ്രസിഡന്‍റ് േഫ്ലാറന്‍റീന പെരസ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. റാമോസി വിടവാങ്ങൽ ചടങ്ങ് ഒരുക്കുമെന്ന് ന് ക്ലബ് അധികൃതർ അറിയിച്ചു.
35കാരനായ റാമോസ് റയലിന്‍റെ കുപ്പായത്തിൽ 671 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. പ്രതിരോധനിര കാക്കുേമ്പാഴും ഗോളുകൾ നേടുന്നതിൽ വൈദഗ്ധ്യം കാത്തുസൂക്ഷിച്ച റാമോസ് 101 ഗോളുകളും തന്‍റെ പേരിലാക്കി. 22 കിരീടങ്ങളിലാണ് റയലിനൊപ്പം റാമോസ് മുത്തമിട്ടത്. 2005 സെപ്തംബറിലാണ് റാമോസ് റയൽ മാഡ്രിഡിലെത്തുന്നത്. അതികായർ വാണിരുന്ന റയലിൽ പതിയെ സ്ഥിര സാന്നിധ്യമായ റാമോസ് 2010ഓെട പ്രതിരോധനിരയുടെ അമരക്കാരനായി മാറി.
വിജയിക്കാൻ ഏതറ്റം വരെയും പോകുന്ന റാമോസ് കളിക്കളത്തിൽ പലപ്പോഴും പരുക്കനായിരുന്നു. 20 റെഡ്കാർഡുകളെന്ന ലാലിഗ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോഡും റാമോസിന്‍റെ പേരിലുണ്ട്. ലയണൽ മെസ്സിയുമായി കളിക്കളത്തിൽ പുതിയ പോരിടം തുറന്നതോടെ എൽ ക്ലാസികോ മത്സരങ്ങളുടെ വീര്യമേറി. പരുക്കും മോശം ഫോമും മൂലം കഴിഞ്ഞ സീസണിൽ കാര്യമായി കളിക്കിറങ്ങാൻ സാധിക്കാതിരുന്ന റാമോസിന് യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിലും ഇടം പിടിക്കാനായിരുന്നില്ല. പഴയ തട്ടകമായ സെവില്ലയിലേക്കോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ റാമോസ് മടങ്ങിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ഓർമിക്കാൻ അനേകം അനശ്വര മുഹൂർത്തങ്ങൾ ശേഷിപ്പിച്ചാണ് ആന്തലൂസ്യക്കാരനായ കരുത്തൻ പടിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.