Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആവേശം ഉയരെ; എക്സ്പോ...

ആവേശം ഉയരെ; എക്സ്പോ സിറ്റിയിൽ ലോകകപ്പ് ഫാൻ സിറ്റി

text_fields
bookmark_border
ആവേശം ഉയരെ; എക്സ്പോ സിറ്റിയിൽ ലോകകപ്പ് ഫാൻ സിറ്റി
cancel

കളി ഖത്തറിലാണെങ്കിലും യു.എ.ഇയുടെ ആവേശത്തിന് ഒട്ടും കുറവുണ്ടാകില്ല. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടത്തുന്ന ആറ് നഗരങ്ങളിലൊന്നായി ദുബൈയെ തെരഞ്ഞെടുത്തതിന് പിന്നാലെ എക്സ്പോ സിറ്റിയിലും ഫാൻ സിറ്റി ഒരുക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ. ദുബൈ ഹാർബറിൽ നടക്കുന്ന ഫാൻ ഫെസ്റ്റിന് സമാനമായ ആഘോഷങ്ങളായിരിക്കും ഫാൻ സിറ്റിയിലും നടക്കുക. ദുബൈയുടെ പുതിയ നഗരമായ എക്സ്പോ സിറ്റിയിലേക്ക് പുതുതലമുറയെ കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാൻ സിറ്റി ഒരുക്കുന്നത്. ടിക്കറ്റ് ഈടാക്കിയായിരിക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കുക.

ഫുട്ബാൾ ആരവങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലായിരിക്കും ഫാൻ സിറ്റി ഒരുക്കുക. എക്സ്പോ 2020 മഹാമേള നടന്നപ്പോൾ ലോകോത്തര സംഗീത മേളകൾ അരങ്ങേറിയ ജൂബിലി പാർക്കും അൽ വാസൽ ഡോമുമാണ് ഫാൻ സിറ്റിയായി പരിണമിക്കുക. കൂടുതൽ ആഘോഷങ്ങൾ നടക്കുന്നത് ജൂബിലി പാർക്കിലാണെങ്കിൽ അൽ വാസൽ ഡോമിലേത് വ്യത്യസ്ത അനുഭവമായിരിക്കും.

ജൂബിലി പാർക്കിൽ ഭീമൻ സ്ക്രീൻ ഒരുക്കുന്നതിന് പുറമെ കാണികളുടെ ആരവവും കമന്‍ററിയും ആസ്വദിക്കാൻ ഡിജിറ്റൽ ശബ്ദ സംവിധാനങ്ങളുമുണ്ടാകും. കളി കാണാൻ മാത്രമല്ല, വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ടേബ്ൾ ടോപ് ഗെയിംസ്, ഫുട് വോളി കോർട്ട്, പെനാൽറ്റി കിക്ക് മത്സരം, ഫേസ് പെയിന്‍റിങ്, ഡി.ജെ തുടങ്ങിയവ അരങ്ങേറും. 10,000 പേർക്ക് ഒരേ സമയം കളികാണാം. ബീൻ ബാഗിലിരുന്നും കളി ആസ്വദിക്കാം. വിഭവ സമൃദ്ധവും വ്യത്യസ്തവുമായ ഭക്ഷണങ്ങളുമായി ഫുഡ് ട്രക്കുകളുമുണ്ടാകും.

എക്സ്പോയുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾ നടന്ന അൽവാസൽ ഡോമിൽ 2500 പേർക്ക് കളി കാണാൻ കഴിയും. നാല് കൂറ്റൻ സ്ക്രീനുകളാണ് അൽവാസലിൽ കളി ആസ്വാദർക്കായി ഒരുക്കുക. ഡിസംബർ മൂന്ന് മുതലുള്ള മത്സരങ്ങളായിരിക്കും അൽവാസലിൽ കാണാൻ കഴിയുക. മത്സരത്തിന്‍റെ ഗ്രാഫിക്സുകൾ താഴികക്കുടങ്ങളിൽ മിന്നിമറയും. മത്സരത്തിന് മുൻപും ശേഷവും വിവിധ വിനോദ പരിപാടികളും നടക്കും.

സമയവും ടിക്കറ്റും

ജൂബിലി പാർക്കിൽ പ്രവൃത്തി ദിനങ്ങളിൽ വൈകുന്നേരം അഞ്ച് മുതൽ പുലർച്ച 1.30 വരെയും വാരാന്ത്യങ്ങളിൽ ഉച്ചക്ക് 12 മുതൽ പുലർച്ച 1.30 വരെയുമായിരിക്കും മത്സരങ്ങൾ കാണാൻ അവസരം ലഭിക്കുക. അതേസമയം, അൽ വാസൽ ഡോമിലെ മത്സര സംപ്രേക്ഷണം ഡിസംബർ മൂന്ന് മുതലാണ് തുടങ്ങുന്നത്. വൈകുന്നേരം ആറ് മുതൽ 9.30 വരെയും രാത്രി 10 മുതൽ പുലർച്ച 1.30 വരെയുമായിരിക്കും ഡോമിലെ പ്രദർശനം. നേരത്തെ നടക്കുന്ന മത്സരങ്ങൾക്ക് ടിക്കറ്റെടുക്കുന്നർക്ക് ജൂബിലി പാർക്കിലേക്ക് സൗജന്യ പ്രവേശനവും നൽകും.

ഫാൻസിറ്റിയിലേക്ക് പ്രവേശിക്കുന്നതിന് 30 ദിർഹമാണ് ഫീസ്. 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യം. വി.ഐ.പി, വി.വി.ഐ.പി പാക്കേജുകളുമുണ്ടാകും. പ്ലാറ്റിനംലിസ്റ്റിന്‍റെ (Platinumlist) വെബ്സൈറ്റിലൂടെ വൈകാതെ ടിക്കറ്റ് വിൽപന തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupdubai Expo City
News Summary - The excitement is high; World Cup Fan City at Expo City
Next Story