സന്തോഷ് േട്രാഫി അന്തിമ റൗണ്ട് ഫെബ്രുവരി 20 മുതൽ മഞ്ചേരിയിലും മലപ്പുറത്തും -മന്ത്രി
text_fields
മലപ്പുറം: സേന്താഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ അന്തിമ റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെ മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി നടക്കും. കേരളം ഉൾപ്പെടെ 10 ടീമുകൾ പെങ്കടുക്കുന്ന ടൂർണമെൻറിൽ 23 മത്സരങ്ങളാണ് നടക്കുകയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പിലും ഓരോ ടീമിനും നാല് മത്സരങ്ങളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
മാർച്ച് ആറിനാണ് ഫൈനൽ. മുഖ്യവേദിയായ പയ്യനാടായിരിക്കും സെമിഫൈനലും ഫൈനലും. ഗ്രൂപ് മത്സരങ്ങളാണ് കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുക. ജനുവരി ആദ്യവാരത്തോടെ മത്സരത്തിെൻറ ഫിക്സ്ച്ചർ പുറത്തുവിടുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു.
കേരളത്തിൽ സൂപ്പർ ലീഗ് നടത്തുന്നത് പരിഗണനയിൽ –മന്ത്രി
മലപ്പുറം: െഎ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളെ ഉൾപ്പെടുത്തി കേരളത്തിൽ സൂപ്പർ ലീഗ് നടത്തുന്നത് പരിഗണനയിലാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. 2023 ഫെബ്രുവരിയിൽ മത്സരം നടത്തുന്നത് സംബന്ധിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ചർച്ച നടക്കുന്നുണ്ട്. 2030 വരെയുള്ള നീണ്ട കരാറാണ് ഒപ്പിടാന്‍ പോകുന്നത്.
അവരുടെ സഹകരണത്തോടെ ഗ്രാസ് റൂട്ട് ലെവല്‍ െഡവലപ്മെൻറ്, ദേശീയ ജൂനിയര്‍ ടീമിെൻറ പരിശീലനം, റഫറി, പരിശീലകരുടെ ട്രെയിനിങ് പ്രോഗ്രാം, ജില്ലയിലെ വിവിധ ഇടങ്ങളിലായി ബീച്ച് ഫുട്ബാൾ എന്നിവയും സംഘടിപ്പിക്കും. ഇതിെൻറ ഭാഗമായി എ.എ.െഎ.എഫുമായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് ധാരണപത്രം ഒപ്പുെവച്ചിട്ടുണ്ട്. വിശദമായ എം.ഒ.യു പിന്നീട് ഒപ്പുവെക്കും. കൂടാതെ, മികച്ച 20 സെവൻസ് ടീമുകളെ പെങ്കടുപ്പിച്ചുള്ള ടൂർണമെൻറും പരിഗണനയിലുണ്ട്. സ്കൂള്‍ തലങ്ങളില്‍ ഫുട്ബാള്‍ പ്രോത്സാഹിപ്പിക്കാൻ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കും. ഇതിനായി മുന്‍നിര താരങ്ങളുടെ സഹായം തേടും. കോഴിക്കോട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാള്‍ സ്റ്റേഡിയം സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.