മൂന്നു മാസത്തിനിടെ നാലാമത്തെ ബുണ്ടസ് ലീഗ കളിക്കാരനും വൃഷ്ണാർബുദം!
text_fieldsജർമൻ ബുണ്ടസ് ലീഗയിൽ മൂന്നു മാസത്തിനിടെ നാലാമത്തെ താരത്തിനും വൃഷ്ണാർബുദം. അയാക്സ് ആംസ്റ്റർഡാമിൽനിന്ന് ബൊറൂസിയ ഡോട്ട്മുണ്ടിൽ എത്തിയ സെബാസ്റ്റ്യൻ ഹാലർ, ഹാർത്താ ബെർലിൻ താരങ്ങളായ മാർക്കോ റിഷ്ടറ്റർ, ഷാൻ പോൾ ബോയ്റ്റസ്, യൂനിയൻ ബെർലിന്റെ തിമോ ബൗം ഗാർട്ടിൽ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹാലറും ബൗം ഗാർട്ടിൽ സർജറിക്കു ശേഷം പരിചരണത്തിലാണ്.
മാർക്കോ റിഷ്ടറ്റർ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ ശേഷം ആദ്യ മത്സരത്തിൽ ഹാർത്താ ബെർലിനു വേണ്ടി രണ്ടു ഗോളുകൾ നേടി അവരുടെ ആദ്യ വിജയത്തിൽ പങ്കാളിയായി. എന്നാൽ, ടീമിലെ മറ്റൊരു താരം ഷാൻ പോൾ ബോയ്റ്റസ് പരിശീലനത്തിനിടെ ബോധരഹിതനായി വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അതേ രോഗം കണ്ടെത്തുകയും അടിയന്തര ശസ്‌ത്രക്രിയ നടത്തുകയും ചെയ്തതായി ഹാർത്ത ബെർലിൻ സ്പോർട്സ് ഡയറക്ടർ ഫ്രഡി ബോബിച്ചു അറിയിച്ചു.
2018 മുതൽ കഴിഞ്ഞ സീസൺ വരെ മയിൻസ് ടീമിൽ കളിച്ചിരുന്ന ഈ നെതർലൻഡുകാരൻ ഫോർവേഡ് ഈ വർഷമാണ് ജർമൻ ടീമിൽ അംഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.