പരിശീലകനെന്ന നിലയിൽ എനിക്ക് ഏറ്റവും കഠിന സീസൺ -വുകമനോവിച്
text_fieldsഭുവനേശ്വർ: പരിശീലകനെന്ന നിലയിലെ പത്ത് വർഷത്തെ കരിയറിൽ ഏറ്റവും കഠിനമായ സീസണാണിതെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്. നിയന്ത്രണത്തിൽ നിൽക്കാത്ത നിരവധി കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു. അത് കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ സമ്മിശ്ര വികാരമാണെന്നും ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ സെർബിയക്കാരൻ പറഞ്ഞു.
‘സീസൺ ആരംഭിക്കുമ്പോൾ കളിയും പ്രതിരോധവും ആക്രമണവുമൊക്കെ രൂപപ്പെടുത്തിയെടുക്കും. പിന്നെ പരിക്കുകൾ കടന്നുവരുമ്പോൾ തകർന്നുപോവും. പൂജ്യത്തിൽനിന്ന് തുടങ്ങേണ്ടിവരും. എല്ലാം വീണ്ടും വീണ്ടും ചെയ്യണം. ഒരു സീസണിൽ രണ്ടുതവണ ചെയ്താൽതന്നെ അത് നരകയാതനയാണ്. ഞങ്ങൾ ഇത് നാല് തവണ ചെയ്തു’-വുകമനോവിച് തുടർന്നു.
കടുപ്പമേറിയ ഗെയിമാണ്, നോക്കൗട്ട് ഘട്ടമാണ്. ഇത്തരത്തിലുള്ള ഗെയിമുകളിൽ നിങ്ങൾക്ക് 25ഓ 30ഓ അവസരങ്ങൾ ഉണ്ടാകില്ല. അവസരങ്ങൾ സൃഷ്ടിക്കുമ്പോഴെല്ലാം ആ ഗോളുകൾ നേടുന്നതിന് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.