മെസ്സി നേടുമോ, അതോ ക്രിസ്റ്റ്യാനോയോ? ബാലൺഡി ഓർ ചുരുക്കപ്പട്ടികയിൽ സൂപ്പർ താരങ്ങൾ
text_fieldsഇക്കഴിഞ്ഞ സീസണിലെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരം ആരായിരിക്കും? അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയോ അതോ, പോർച്ചുഗൽ പടനായകൻ ക്രിസ്റ്റ്യനോ റൊണാൾഡോയോ? ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ബഹുമതി ആരു നേടുമെന്നറിയാൻ രണ്ടു മാസം കൂടി കാത്തിരിക്കാം. ഏതായാലും 30 അംഗ ലിസ്റ്റ് അവാർഡ് ദാതാക്കളായ ഫ്രഞ്ച് മാഗസിൻ ഫ്രാൻസെ ഫുട്ബാൾ പുറത്തുവിട്ടപ്പോൾ രണ്ടു താരങ്ങളും ലിസ്റ്റിലുണ്ട്. ക്ലബുകളുടെയും രാജ്യങ്ങളുടെയും കോച്ചുമാരും വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരും സ്പോട്സ് മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ അടങ്ങിയ സമിതി
വോട്ടെടുപ്പിലൂടെ ഇവരിൽ നിന്ന് അവസാന പത്തു പേരുടെ ലിസ്റ്റ് ഉടൻ പുറത്തുവിടും. ആറു തവണ ഈ ബഹുമതി നേടിയ പി.എസ്.ജിയുടെ ലയണല്‍ മെസ്സിയും, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അവസാന പത്തിലും ഇടംപിടിച്ച് മുന്നേറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും ഇറ്റലിയുടെ യൂറോ കപ്പ് വിജയത്തിലും നിര്‍ണായക പങ്കുവഹിച്ച മിഡ്ഫീല്‍ഡര്‍ ജോര്‍ജിന്യോക്കാണ് ബാലൺഡി ഓറിന് കൂടുതൽ സാധ്യത. കോപ്പ അമേരിക്ക കിരീടം നേടിയതും ലാലിഗയിൽ കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയതുമാണ് മെസ്സിയെ ഫേവറേറ്റാക്കുന്നത്.
എന്‍ഗോളോ കാന്‍റെ, കെയ്ലിയന് എംബാപ്പെ, നെയ്മര്‍, കരീം ബെന്‍സേമ എന്നിവരും പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ മുന്നിലുണ്ട്.
30 അംഗ പട്ടിക ഇങ്ങനെ:
1. സീസര്‍ അസ്പ്ലിക്യൂറ്റ
2. നിക്കോലോ ബരേല
3. കരിം ബെൻസേമ
4. ലിയാനാര്‍ഡോ ബൊനൂച്ചി
5. ജോര്‍ജീനിയോ ചെല്ലിനി
6. കെവിന്‍ ഡിബ്രുയിന്‍
7. റൂബന്‍ ഡിയസ്
8. ജിയാലൂജി ഡോണറുമ്മ
9. ബ്രൂണോ ഫെര്‍ണാണ്ടസ്
10. ഫില്‍ ഫോഡന്‍
11. എര്‍ലിംങ് ഹാലന്‍റ്
12.ജോര്‍ജീന്യോ
13. ഹാരി കെയ്ന്‍
14. എന്‍ഗോളോ കാന്‍റെ
15. സിമോണ്‍ കെജര്‍
16. റൊബേര്‍ട്ട് ലെവൻഡോവ്സ്കി
17. റൊമേലു ലുക്കാക്കു
18. റിയാദ് മെഹ്റെസ്
19. ലൗടാരോ മാര്‍ട്ടിനസ്
20. കെയ്ലിയന് എംബാപ്പെ
21. ലയണല്‍ മെസി
22. ലൂക്കാ മോഡ്രിച്ച്
23. ജെറാദ് മൊറേനോ
24. മാസണ്‍ മൗണ്ട്
25. നെയ്മര്‍
26. പെഡ്രി
27. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
28. മുഹമ്മദ് സലാഹ്
29. റഹീം സ്‌റ്റെര്‍ലിങ്
30. ലൂയിസ് സുവാരസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.