ഫുട്ബാൾ ആരാധകനായ മാർപാപ്പ
text_fieldsബർലിൻ: അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ അറിയപ്പെടുന്ന ഫുട്ബാൾ ആരാധകൻ കൂടിയായിരുന്നു. ജർമനിയിലെ ബവേറിയയായിരുന്നു ജന്മസ്ഥലം. അതുകൊണ്ടുതന്നെ ബയേൺ മ്യൂണിക് ക്ലബ് അദ്ദേഹത്തിന് ഒരു വികാരമായിരുന്നു.
2006ൽ ജർമനിയിൽ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്നതിന് ഒരുവർഷം മുമ്പ് അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. അതുകൊണ്ട് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, വത്തിക്കാൻ സിറ്റിയിലെ ടിവിയിൽ അദ്ദേഹം മത്സരങ്ങൾ കണ്ടിരുന്നു.
അദ്ദേഹം പല അവസരങ്ങളിലും ഫുട്ബാളിനെക്കുറിച്ച് സംസാരിക്കുമായിരുന്നുവെന്ന് പലരും അനുസ്മരിച്ചിട്ടുണ്ട്. ഫുട്‌ബാൾ യുവതലമുറയിൽ സത്യസന്ധത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കാൻ സഹായകരമാണെന്ന് ബെനഡിക്ട് പതിനാറാമൻ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.