'മെസ്സിയും റൊണാൾഡീഞ്ഞോയുമൊക്കെ കളിക്കുന്നത് പോലെയുണ്ടായിരുന്നു'; ബാഴ്സയെ വാനോളം പുകഴ്ത്തി തിയറി ഹെൻറി
text_fieldsറയൽ മാഡ്രിഡിനെതിരെ നാല് ഗോളിന് വിജയിച്ച ബാഴ്സലോണയെ വാനോളം പുകഴ്ത്തി മുൻ ബാഴ്സ സൂപ്പർതാരം തിയറി ഹെൻറി. ഹാൻസി ഫ്ലിക്കിന്‍റെ കീഴിലുള്ള ബാഴ്സലോണയുടെ പ്രകടനത്തെ 2011ലെ പെപ് ഗ്വാർഡിയോളയുടെ കീഴിലുള്ള ബാഴ്സയുടെ പ്രകടനവുമായി താരതമ്യം ചെയ്തുകൊണ്ടാണ് തിയറി ഹെൻറി സംസാരിച്ചത്.
അതോടൊപ്പം പെഡ്രി, യമാൽ, റാഫീഞ്ഞ്യ എന്നീ താരങ്ങളെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, റൊണാൾഡീഞ്ഞോ, ഇനിയെസ്റ്റ എന്നിവരെ പോലെ തോന്നുന്നെന്നും ഹെൻറി പറഞ്ഞു. 2007 മുതൽ 2010 വരെ ബാഴ്സലോണക്ക് വേണ്ടി തിയറി ഹെൻറി പന്ത് തട്ടിയിട്ടുണ്ട്. 121 മത്സരം ബാഴ്സക്കായി കളിച്ച ഹെൻറി 49 ഗോളും 27 അസിസ്റ്റും ബാഴ്സക്കായി കുറിച്ചിട്ടുണ്ട്.
'യൂറോപ്യൻ ടീമുകൾ റയലിനെ ഭയക്കും, എന്നാൽ റയൽ ബാഴ്സലോണയെ ആണ് ഭയക്കുന്നത്. കണക്കുകൾ തീർക്കുന്ന ഒരു ടീമാണ് നിലവിൽ ബാഴ്സ. അന്ന് ബയേണിനെ തോൽപിച്ചു ഇപ്പോൾ ഇതാ റയലിനെയും.
ലാമിൻ യമാൽ മെസ്സിയെ പോലെയാണ് കളിക്കുന്നത്. റാഫീഞ്ഞ്യ റൊണാൾഡീഞ്ഞോയെ പോലെയും പെഡ്രി ഇനിയെസ്റ്റയെ പോലെയും. 2011ലെ ബാഴ്സലോണയെ കാണുന്നത് പോലെയുണ്ടായിരുന്നു. ഈ ടീം പഴയത് പോലെ ആകുകയാണ്. അവർ എല്ലാ ജയിക്കും, അവരുടെ മുന്നിലെത്തുന്ന എല്ലാ ടീമുകൾക്കും റയലിന്‍റെ വിധി തന്നെയായിരിക്കും,' ഹെൻറി പറഞ്ഞു.
റയലിനെതിരെയുള്ള മത്സരത്തിൽ ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം ബാഴ്സ രണ്ടാം പകുതിയിൽ ആഞ്ഞടിക്കുകയായിരുന്നു. റോബർട്ട് ലെവൻഡോസ്കി രണ്ട് ഗോൾ നേടിയപ്പോൾ ലാമിൻ യമാൽ, റാഫീഞ്ഞ എന്നിവർ ഓരോ ഗോൾ വിധം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.