കാര്യങ്ങൾ കൈവിടുമോ? മാഞ്ചസ്റ്റർ യുനൈറ്റഡിന് അഗ്നിപരീക്ഷയായി നാട്ടങ്കം
text_fieldsലണ്ടൻ: പ്രീമിയർ ലീഗിൽ ആരാധക ലോകം കാത്തിരിക്കുന്ന നാട്ടുകാർ തമ്മിലെ നേരങ്കം ഇന്ന്. കരുത്തരായ മാഞ്ചസ്റ്റർ ടീമുകൾ തമ്മിലെ ആവേശപ്പോരാട്ടം യുനൈറ്റഡ് തട്ടകമായ ഓൾഡ് ട്രാഫോഡിലാണ്. ലിവർപൂളിനെതിരെ ഏകപക്ഷീയമായ അഞ്ചു ഗോളിന് തോറ്റ് പഴിയേറെക്കേട്ട യുനൈറ്റഡ് കോച്ച് ഒലെ ഗണ്ണർ സോൾഷ്യർക്ക്
ഇന്നും പരാജയപ്പെട്ടാൽ കാര്യങ്ങൾ കൈവിടും. കഴിഞ്ഞ ദിവസം ടോട്ടൻഹാം ഹോട്സ്പറിനെ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് മുട്ടുകുത്തിച്ച് പഴയതൊക്കെ മറക്കാമെന്ന് ഉറക്കെ പറഞ്ഞ യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാൻറയോട് 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. 17 പോയൻറുമായി പ്രീമിയർ ലീഗ് പോയൻറ് പട്ടികയിൽ അഞ്ചാമതാണ് യുനൈറ്റഡ്. 20 പോയൻറുള്ള സിറ്റി മൂന്നാമതും.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ ചെൽസിയും ലിവർപൂളും കരുത്തുകൂട്ടി മുന്നേറുേമ്പാൾ വിജയവുമായി ഒന്നാമതെത്താൻ ഇത് അവസരമാക്കാമെന്ന കണക്കുകൂട്ടലിലാണ് പെപ് ഗാർഡിയോള. എന്നാൽ, കണക്കുകളിൽ ഒരു പണത്തൂക്കം മുന്നിൽ യുനൈറ്റഡാണ്.
രണ്ടര വർഷത്തിനിടെ ഒരിക്കൽ പോലും മാഞ്ചസ്റ്റർ ഡെർബി കടക്കാൻ സിറ്റിക്കായിട്ടില്ല. അത് ഇത്തവണ പൊളിക്കാനാകുമെന്ന ഗാർഡിയോളയുടെ പ്രതീക്ഷ ഓൾഡ് ട്രാഫോഡിൽ പൂത്തുവിടരുമോ എന്ന് കാത്തിരുന്നുകാണാം.
പത്ത് മത്സരങ്ങളിൽനിന്നായി ചെൽസിക്ക് 25, ലിവർപൂളിന് 22, മാഞ്ചസ്റ്റർ സിറ്റിക്കും വെസ്റ്റ്ഹാം യുനൈറ്റഡിനും 20 വീതം, മാഞ്ചസ്റ്റർ യുനൈറ്റഡിന് 17 എന്നിങ്ങനെയാണ് പോയിന്റ് നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.