ബ്ലാസ്റ്റേഴ്സിന് മൂന്നാം ജഴ്സി; കൊമ്പനും നിറംമാറ്റം
text_fieldsകൊച്ചി: ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി മൂന്നാം ജഴ്സി അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഓറഞ്ചും വെള്ളയും കലർന്നതാണ് മൂന്നാം ജഴ്സി. ഇന്നത്തെ മത്സരത്തിൽ ഈ ജഴ്സിയണിഞ്ഞാവും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.
ഇതിന് മുന്നോടിയായി ലോഗോയിലും ജഴ്സിയുടെ നിറം നൽകി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോഗോയിലെ കൊമ്പന്റെ നിറമായ മഞ്ഞയും നീലയും മാറ്റി ഓറഞ്ചും വെള്ളയുമാക്കിയാണ് പോസ്റ്റ് ചെയ്തത്. എന്നാൽ, കൊമ്പന്റെ പുതിയ നിറത്തിൽ ആരാധകർ രണ്ടഭിപ്രായത്തിലാണ്.
ഗുവാഹതിയിൽ സീസണിലെ ആദ്യ എവേ മാച്ചിനാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഗുവാഹതി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ രണ്ടു മത്സങ്ങൾ പൂർത്തിയാക്കിയ ഇരു ടീമുകൾക്കും ഓരോ ജയവും തോൽവിയുമാണുള്ളത്.
കേവലം ഒരു എവേ മാച്ചെന്നതിലുപരി ടീമിനായി പോയന്റ് നേടിക്കൊടുക്കുക എന്നതാണ് കോച്ച് മിഖായേൽ സ്റ്റാറേയുടെ അഭ്യാസ മുറകളുമായി ഇറങ്ങുന്ന മഞ്ഞപ്പടയുടെ ലക്ഷ്യം. മൂന്ന് പോയന്റ് നേടുക, ആരാധകരെ തൃപ്തിപ്പെടുത്തുക എന്നതുതന്നെയാവും ഹൈലാൻഡേഴ്സിന്റെയും ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.