ചാമ്പ്യൻസ് ലീഗിൽ കരുത്തർക്കിന്ന് മൂന്നാമങ്കം; റയൽ, സിറ്റി, ലിവർപൂൾ, പി.എസ്.ജി, മിലാൻ ടീമുകൾ ഇറങ്ങും
text_fieldsയൂറോപ്പിലെ ചാമ്പ്യൻ ക്ലബിനെ തീരുമാനിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫുട്ബാളിെൻറ ഗ്രൂപ് ഘട്ടത്തിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും മൂന്നാം മത്സരദിന പോരാട്ടങ്ങൾ.
ചൊവ്വാഴ്ച റയൽ മഡ്രിഡ്, ലിവർപൂൾ, പി.എസ്.ജി, ഇൻറർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റികോ മഡ്രിഡ്, എ.സി മിലാൻ, അയാക്സ് ആംസ്റ്റർഡാം, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ വമ്പന്മാർ പോരാടാനിറങ്ങും.
ഗ്രൂപ് എ
നാലു പോയൻറ് വീതമുള്ള പി.എസ്.ജിയും ക്ലബ് ബ്രൂഗുമാണ് മുന്നിൽ. മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്നു പോയൻറുണ്ട്. ആർ.ബി ലൈപ്സിഷ് അക്കൗണ്ട് തുറന്നിട്ടില്ല. സിറ്റിക്ക് ബ്രൂഗും പി.എസ്.ജിക്ക് ലൈപ്സിഷുമാണ് എതിരാളികൾ.
ഗ്രൂപ് ബി
വമ്പന്മാരുടെ പോരാണ് ഗ്രൂപ്പിൽ. ആറു പോയൻറുമായി മുന്നിലുള്ള ലിവർപൂളും നാലു പോയൻറുമായി രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡും തമ്മിൽ കൊമ്പുകോർക്കുേമ്പാൾ ഒരു പോയൻറുള്ള എഫ്.സി പോർട്ടോ പോയെൻറാന്നുമില്ലാത്ത എ.സി മിലാനെ നേരിടും.
ഗ്രൂപ് സി
മുന്നിലുള്ളവരുടെയും പിന്നിലുള്ളവരുടെയും പോരാട്ടമാണ് ഗ്രൂപ്പിൽ. ആറു പോയൻറ് വീതമുള്ള അയാക്സ് ആംസ്റ്റർഡാമും ബൊറൂസിയ ഡോർട്ട്മുണ്ടും നേർക്കുനേർ അണിനിരക്കുേമ്പാൾ ആദ്യ പോയൻറ് ലക്ഷ്യമിട്ട് ബെസിക്റ്റാസും സ്പോർട്ടിങ്ങും പോരടിക്കും.
ഗ്രൂപ് ഡി
അട്ടിമറിക്കാരായ മൾഡോവൻ ക്ലബ് ഷെറിഫ് ആണ് ആറു പോയേൻറാടെ തലപ്പത്ത്. ഒരു പോയൻറുമായി മൂന്നാമതുള്ള ഇൻറർ മിലാനാണ് ഷെറിഫിെൻറ എതിരാളികൾ. മൂന്നു പോയൻറുള്ള റയൽ ഒരു പോയൻറുള്ള ശാക്റ്റർ ഡൊണസ്കിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.